ചിക്കൻ ചെറിയുള്ളി റോസ്റ്റ് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ?വളരെ ടേസ്റ്റി ഒരു വിഭവം ഇതാ ഉണ്ടാക്കാം

ചിക്കൻ ചെറിയുള്ളി റോസ്റ്റ് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ?വളരെ ടേസ്റ്റി ഒരു വിഭവം ഇതാ ഉണ്ടാക്കാം. ഇതിനായി നമുക്ക് ചിക്കൻ വൃത്തിയാക്കി വയ്ക്കാം.

അതിനു ശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ഉപ്പ് നാരങ്ങാനീര് തുടങ്ങിയവ ചേർത്ത് നല്ല പോലെ മിക്സ് ചെയ്തു വയ്ക്കാം. ചെറിയ ഉള്ളി ആണ് ഇതിനുള്ള പ്രധാന ചേരുവ. അതു കൊണ്ട് അത് നല്ല രീതിയിൽ വൃത്തിയാക്കി വയ്ക്കാം. ശേഷം പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് വെളുത്തുള്ളി ഇഞ്ചി കറിവേപ്പില വറ്റൽമുളക് പൊടിച്ചത് ചെറിയ ഉള്ളി എന്നിവ ചേർത്ത് മിക്സ് ചെയ്ത് എടുക്കാം. ഇത് ഒന്ന് മിക്സ് ആയി വരട്ടെ. കൂടാതെ ഉപ്പും ഗരംമസാല പൊടിയും മല്ലിപ്പൊടിയും
മുളകുപൊടിയും ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. നല്ല പോലെ മിക്സ് ആയി വരുമ്പോൾ മാറ്റി വച്ച ചിക്കൻ ചേർക്കാവുന്നതാണ്. ഇതിൽ നിന്നും അൽപം വെള്ളം ഇറങ്ങാൻ തുടങ്ങുമ്പോൾ വെള്ളമൊഴിച്ചു അടച്ചു വെച്ച് യോഗം ശേഷം കുരുമുളകുപൊടി കൂടി ചേർത്ത് നല്ല പോലെ ഇത് കുറുക്കി എടുക്കാവുന്നതാണ്.

Thanath Ruchi

Similar Posts