ക്യാബേജും മുട്ടയും ഉണ്ടെങ്കിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ നല്ലൊരു ഉഗ്രൻ റെസിപ്പി തന്നെ

ക്യാബേജും മുട്ടയും ഉണ്ടെങ്കിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ നല്ലൊരു ഉഗ്രൻ റെസിപ്പി തന്നെ. ഇതിനായി കാബ്ബജ് എടുത്തു വൃത്തിയാക്കുക.

ആദ്യം തന്നെ ഒരു പാൻ എടുത്തു സവാള ചേർത്ത് കൊടുക്കാം. ഇത് കൂടാതെ പച്ചമുളകും ചേർത്ത് കൊടുക്കാം. ഇനി പൊടികൾ ചേർത്ത് കൊടുക്കാം. മഞ്ഞ പൊടി, ഗരം മസാല പൊടി, മുളക് പൊടി , മല്ലി പൊടി എന്നിവ ചേർത്ത് കൊടുക്കാം. ഇത് എല്ലാം ഒന്ന് വഴറ്റി കൊടുക്കാം. ഇതിനു ശേഷം നമുക്ക് തക്കാളി ചേർത്ത് കൊടുക്കാം. ഇത് ഒന്ന് വെന്തു വരട്ടെ. അതിനു ശേഷം നമുക്ക് കാബ്ബജ് ചേർത്ത് കൊടുക്കാം. അൽപ്പം ഉപ്പും കൂടി ചേർത്ത് കൊടുക്കാം. ഇത് വെന്തു വരട്ടെ. ഇതിനെ ഒരു സൈഡിലേക്ക് ആക്കി വയ്ക്കാം. അതിനു ശേഷം നമുക്ക് മുട്ട പൊട്ടിച്ചു ചേർക്കാം. ഇത് റോസ്റ്റ് ആയി വരുമ്പോൾ എല്ലാം കൂടി ഒന്ന് മിക്സ് ചെയ്തു എടുക്കാം. അങ്ങനെ ക്യാബേജും മുട്ടയും കൂടിയുള്ള ഒരു മിശ്രിതം തയ്യാറായി കഴിഞ്ഞു.

Thanath Ruchi

Similar Posts