അമ്പലത്തിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ നെയ്പായസം ഇനി നമുക്ക് വീട്ടിലും എളുപ്പം ഉണ്ടാക്കാം

അമ്പലത്തിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ നെയ്പായസം ഇനി നമുക്ക് വീട്ടിലും എളുപ്പം ഉണ്ടാക്കാം. ഇതിനായി നമ്മൾ പുഴുക്കലരി ആണ് എടുക്കുന്നത്.

ഇത് നന്നായി കഴുകി വൃത്തിയാക്കാം. അതിനു ശേഷം നമുക്ക് കുക്കറിൽ ഇട്ടു കൊടുക്കാം. അതിനു ശേഷം നമുക്ക് വെള്ളം ഒഴിച്ച് കൊടുക്കാം. ഇത് വിസിൽ വന്നു കഴിയുമ്പോൾ ഓഫ് ആക്കി വയ്ക്കാം. ഈ സമയം കൊണ്ട് നമുക്ക് ശർക്കര എടുക്കാം. ഈ ശർക്കരയിലേക്ക് വെള്ളം ചേർത്ത് കൊടുത്തു ശർക്കര പാനി ആക്കി മാറ്റാം. അതിനു ശേഷം നമുക്ക് വെന്തു വന്ന പുഴുക്കലരിയിലേക്ക് ഈ ശർക്കര പാനി ചേർത്ത് കൊടുക്കാം. ഇത് നല്ല രീതിയിൽ മിക്സ് ചെയ്തു എടുക്കാം. അതിനു ശേഷം ഇതിലേക്ക് നെയ്യ് ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് ഏലയ്ക്ക പൊടി ആണ്. അമ്പലത്തിലെ പായസത്തിന്റെ ടേസ്റ്റ് കിട്ടാൻ ആയി തുളസിയില കൂടി ചേർക്കാം. പിന്നെ ചേർക്കുന്നത് ചെറു പഴം ആണ്. കൂടാതെ വറുത്ത അണ്ടി പരിപ്പും മുന്തിരിയും കൂടി ചേർത്ത് മിക്സ് ചെയ്താൽ പായസം റെഡി.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →