നാടൻ ഞണ്ട് റോസ്റ്റ് വീട്ടിൽ ഉണ്ടാക്കിയാലോ?ഹമ്മോ ! കണ്ടിട്ട് തന്നെ വായിൽ വെള്ളമൂറും വിഭവം

നാടൻ ഞണ്ട് റോസ്റ്റ് വീട്ടിൽ ഉണ്ടാക്കിയാലോ?ഹമ്മോ ! കണ്ടിട്ട് തന്നെ വായിൽ വെള്ളമൂറും വിഭവം. ഞണ്ട് നല്ല രീതിയിൽ വൃത്തിയാക്കി വയ്ക്കുക.

ഇതിലേക്ക് ആദ്യം തന്നെ പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുത്തു ഇളക്കുക. പിന്നീട് ഇതിലേക്ക് പച്ചമുളക് ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നതു സവാള ആണ്. സവാള ഒന്ന് റോസ്റ്റ് ആയി വരുമ്പോൾ പൊടികൾ ചേർത്ത് കൊടുക്കാം. ആദ്യം തന്നെ മഞ്ഞ പൊടി ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് മുളക് പൊടി ആണ്. ഇത് കൂടാതെ മല്ലി പൊടി ഉലുവ പൊടി എന്നിവ ചേർത്ത് കൊടുക്കാം. ഇത് എല്ലാം കഴിഞ്ഞതിനു ശേഷം നമുക്ക് കുരുമുളക് പൊടി കൂടി ചേർത്ത് കൊടുക്കാം. ഇത് എല്ലാം മിക്സ് ആയി വരുമ്പോൾ തക്കാളി ചേർത്ത് കൊടുക്കാം. ഇത് കുഴഞ്ഞു വരുമ്പോൾ നമുക്ക് വെള്ളം ചേർത്ത് കൊടുക്കാം. തിളക്കുമ്പോൾ ഞണ്ട് ചേർത്ത് കൊടുക്കാം. ഇത് വെന്തു പാകം ആകുമ്പോൾ ഞണ്ടു റോസ്റ് റെഡി.

Thanath Ruchi

Similar Posts