അമരക്കായ മെഴുക്ക് പുരട്ടി ഇത്ര ടേസ്റ്റിയോ?സൂപ്പർ ആയി വീട്ടിൽ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാം
അമരക്കായ മെഴുക്ക് പുരട്ടി ഇത്ര ടേസ്റ്റിയോ?സൂപ്പർ ആയി വീട്ടിൽ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാം. അമരക്കായ പൊതുവെ ആർക്കും വലിയ ഇഷ്ടമുള്ള ഒരു പച്ചക്കറി അല്ല.
എന്നാൽ ഈ രീതിയിൽ നിങ്ങൾ അമരക്കായ മെഴുക്കുപുരട്ടി വച്ചാൽ മറ്റൊരു കറിയും ചോറിനു ആവശ്യം വരില്ല. അത്രക്കും രുചിയാണ്. ഇതിനായി ആദ്യം തന്നെ അമരക്കായ നീളത്തിൽ അരിഞ്ഞു എടുക്കാം. ഒരു പാൻ ചൂടാക്കി കടുക് പൊട്ടിച്ചു എടുക്കാം. ഇതിനു ശേഷം സവാളയും കറിവേപ്പിലയും ചേർത്ത് കൊടുക്കാം. ഇത് ഒന്ന് വഴണ്ട് വരുമ്പോൾ അമരക്കായ ചേർത്ത് കൊടുക്കാം. ഇത് നല്ല രീതിയിൽ മിക്സ് ചെയ്തു എടുക്കാം. ഇതിനു ശേഷം നമുക്ക് ഉപ്പും മഞ്ഞ പൊടിയും ചേർത്ത് കൊടുക്കാം. ഇത് എല്ലാം നല്ല രീതിയിൽ ഒന്ന് വഴറ്റി എടുക്കുക. അത് കഴിഞ്ഞു നമുക്ക് മുളക് പൊടി ചേർത്ത് കൊടുക്കാം. ഇത് എല്ലാം നല്ല രീതിയിൽ മിക്സ് ആയി കുഴഞ്ഞു വരട്ടെ. അങ്ങനെ ആവുമ്പോൾ നല്ല സൂപ്പർ ടെസ്റ്റിൽ അമരക്കായ മെഴുക്ക് പുരട്ടി ലഭിക്കും.
