മുട്ട പൊരിച്ചത് കഴിച്ചിട്ടുണ്ടോ?ഇല്ലെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ ഉറപ്പായും ഇഷ്ടമാകും

മുട്ട പൊരിച്ചത് കഴിച്ചിട്ടുണ്ടോ?ഇല്ലെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ ഉറപ്പായും ഇഷ്ടമാകും. ഇതിനായി ആദ്യം തന്നെ നമുക്ക് മുട്ട പുഴുങ്ങിയത് എടുക്കാം.

4 മുട്ടയാണ് ആണ് എടുക്കുന്നത്. പുറം ഭാഗത്ത് 4 സൈഡിലും വരഞ്ഞു കൊടുക്കുക. അതിനു ശേഷം ഇതിലേക്ക് വേണ്ട മസാല തയ്യാറാക്കാം. മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് കറിവേപ്പില ഉപ്പ് വെള്ളം എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കാം. ഈ ഒരു മസാലയിലേക്ക് പുഴുങ്ങിയ മുട്ട ചേർത്ത് കൊടുക്കണം. അര മണിക്കൂർ നേരമെങ്കിലും ഇത് റെസ്റ്റ് ചെയ്യാൻ വയ്ക്കുക. എങ്കിൽ ആണ് മസാലകൾ എല്ലാം നല്ല രീതിയിൽ പിടിക്കുകയുള്ളൂ. ഇതിലേക്ക് കുരുമുളകു പൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചതച്ചതും കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം പാനിലേക്ക് എണ്ണ ചൂടാക്കി അതിൽ ഈ മുട്ട ചേർത്ത് കൊടുക്കാം. ഇത് അങ്ങനെ വറുത്തു എടുക്കാവുന്നതാണ്. അവസാനം വരുന്ന എണ്ണയിലേക്ക് ബാക്കിയുള്ള മസാലയും കറിവേപ്പിലയും ചേർത്ത് മിക്സ് ചെയ്തു റോസ്റ്റ് ചെയ്തത് ഇതിലേക്ക് ഒഴിക്കാവുന്നതാണ്. അങ്ങനെ മുട്ട പൊരിച്ചത് റെഡി.

Thanath Ruchi

Similar Posts