ബീഫ് വാങ്ങുമ്പോൾ ഇങ്ങനെ ബീഫ് അച്ചാർ ഉണ്ടാക്കി നോക്കൂ നാവിൽ വെള്ളമൂറും ടേസ്റ്റി ബീഫ് അച്ചാർ

ബീഫ് വാങ്ങുമ്പോൾ ഇങ്ങനെ ബീഫ് അച്ചാർ ഉണ്ടാക്കി നോക്കൂ നാവിൽ വെള്ളമൂറും ടേസ്റ്റി ബീഫ് അച്ചാർ. ബീഫ് വൃത്തിയാക്കി എടുക്കാം.

അതിലേക്ക് ചതച്ച വെളുത്തുള്ളി ഇഞ്ചി മഞ്ഞൾപ്പൊടി മുളകു പൊടി ഗരംമസാല ഉപ്പ് വിനാഗിരി എന്നിവ ചേർത്ത് കൊടുത്തു മിക്സ് ചെയ്തു എടുക്കാം. പ്രഷർ കുക്കറിൽ മീഡിയം തീയിൽ നാല് വിസിൽ വരുന്നതു വരെ വയ്ക്കാം. അതിനു ശേഷം നമുക്ക് ചൂടായ പാനിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കാം. അതിലേക്ക് വെളുത്തുള്ളി ഇട്ടു ഒന്ന് റോസ്റ്റ് ചെയ്യണം. അതിനു ശേഷം പച്ചമുളകും കറിവേപ്പിലയും ചേർത്തു കൊടുത്തു റോസ്റ്റ് ചെയ്യാം. ഇതോടൊപ്പം കറിവേപ്പില കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഇതെല്ലാം കൂടി നമുക്ക് മിക്സിയിൽ ചേർത്ത് കൊടുക്കുത്തു അടിച്ചെടുക്കാം. അതു കഴിഞ്ഞ് ബീഫ് എണ്ണയിൽ വറുത്തെടുക്കാം. അതിനു ശേഷം ആ എണ്ണയിലേക്ക് മുളകുപൊടി ഉലുവപ്പൊടി ഗരംമസാല ഉപ്പ് മിക്സിയിലടിച്ച മിശ്രിതം ലൈംജ്യൂസ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് എടുക്കാം. അതിലേക്ക് അവസാനം വറുത്തു വച്ച ബീഫ് കൂട്ടിച്ചേർത്ത് നല്ലരീതിയിൽ ഇളക്കിയെടുത്താൽ സൂപ്പർ ടേസ്റ്റിൽ ബീഫ് അച്ചാർ റെഡി.

Thanath Ruchi

Similar Posts