നോൺ വെജ് രുചിയിൽ വെജിറ്റബിൾ കറി ഉണ്ടാക്കിയാലോ?ചപ്പാത്തിക്കും അപ്പത്തിനും ഉഗ്രൻ കോമ്പിനേഷൻ

നോൺ വെജ് രുചിയിൽ വെജിറ്റബിൾ കറി ഉണ്ടാക്കിയാലോ?ചപ്പാത്തിക്കും അപ്പത്തിനും ഉഗ്രൻ കോമ്പിനേഷൻ. ആദ്യം തന്നെ നമുക്ക് വെളിച്ചെണ്ണ പാനിൽ ഒഴിച്ചു കൊടുക്കാം.

അതിനു ശേഷം സവാള ചേർത്തു കൊടുക്കാം. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കാം. പിന്നെ ചേർക്കുന്നത് പച്ചമുളക് കറിവേപ്പില ആണ്.ക്യാപ്സിക്കം ഉണ്ടെങ്കിൽ അത് ചേർത്തു കൊടുക്കുന്നത് രുചിക്ക് കൂടുതൽ നല്ലതായിരിക്കും. ഇനി ഈ ഒരു സവാള ബ്രൗൺ കളർ ആകുമ്പോൾ 2 തക്കാളി അടിച്ചെടുത്തത് ചേർത്തു കൊടുക്കാം. അതിനു ശേഷം ഫ്രോസൻ ഗ്രീൻപീസ് ക്യാരറ്റ് തുടങ്ങിയവ ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നെ പൊടികൾ ചേർക്കേണ്ട സമയം ആണ്. കുരുമുളക് പൊടി ഗരം മസാല പൊടി മുളകുപൊടി മഞ്ഞപ്പൊടി തുടങ്ങിയവ ചേർത്തു കൊടുക്കാം. ഉപ്പും അല്പം പഞ്ചസാര കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഇതിനു ശേഷം പച്ച മണം മാറി കഴിയുമ്പോൾ ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. ഇനി ചേർക്കുന്നത് തേങ്ങാ പാലാണ്. ഇത് ഒന്ന് മിക്സ് ചെയ്തെടുത്താൽ വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു കറി റെഡി ആകുന്നതാണ്.

Thanath Ruchi

Similar Posts