സദ്യ സ്റ്റൈൽ രുചികരമായ നാടൻ സാമ്പാർ വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം ഈ സാമ്പാർ പൊളിക്കും

സദ്യ സ്റ്റൈൽ രുചികരമായ നാടൻ സാമ്പാർ വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം ഈ സാമ്പാർ പൊളിക്കും. സദ്യ സ്റ്റൈൽ നാടൻ സാമ്പാർ ഉണ്ടാക്കാനായി ആദ്യം തന്നെ നമുക്ക് തുവരപ്പരിപ്പ് വെളിച്ചെണ്ണയും വെള്ളവും ഒഴിച്ചു ഒന്ന് വേവിച്ചെടുക്കാം.

അതിനുശേഷം പച്ചക്കറികൾ ചേർത്ത് കൊടുക്കാം. കാരറ്റ് വഴുതനങ്ങ മുരിങ്ങക്കായ ഉരുളക്കിഴങ്ങ് പച്ചമുളക് മത്തങ്ങ സവാള തുടങ്ങിയവ നമുക്കൊന്ന് റോസ്റ്റ് ചെയ്തെടുക്കാം. അതിനു ശേഷം നമുക്ക് തക്കാളിയും ചെറിയ ഉള്ളിയും വെണ്ടയ്ക്കയും കൂടെ ഒന്ന് വഴറ്റി കൊടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ഇതിലേക്ക് സാമ്പാർപൊടി ആഡ് ചെയ്തു കൊടുക്കാനാണ്. വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന സാമ്പാർ പൊടി ആണെങ്കിൽ കൂടുതൽ രുചികരം ആകും. ഇതെല്ലാം ചെയ്തതിനു ശേഷം നമുക്ക് പച്ചക്കറികളിലേക്ക് പുളി വെള്ളം ഒഴിച്ചു കൊടുക്കാം. അതിലേക്ക് മഞ്ഞപ്പൊടി മുളകുപൊടിയും കായപ്പൊടിയും ചേർത്ത് നന്നായി തിളപ്പിക്കാം. അതിനുശേഷം വേവിച്ചു വെച്ച പരിപ്പ് ഇതിലേക്കു ചേർത്ത് കൊടുക്കാം. ശേഷം കടുക് പൊട്ടിച്ച് ഉലുവയും വറ്റൽ മുളകും കറിവേപ്പിലയും കൂടി വറുത്തത് സാമ്പാർലേക്ക് ഒഴിച്ച് കൊടുത്താൽ നാടൻ സാമ്പാർ റെഡി.

Thanath Ruchi

Similar Posts