ക്യാരറ്റ് കൊണ്ട് ഒരു അച്ചാർ ഉണ്ടാക്കിയാലോ?വളരെ രുചികരമായ അച്ചാർ തന്നെ വീട്ടിൽ ഉണ്ടാക്കാം

ക്യാരറ്റ് കൊണ്ട് ഒരു അച്ചാർ ഉണ്ടാക്കിയാലോ?വളരെ രുചികരമായ അച്ചാർ തന്നെ വീട്ടിൽ ഉണ്ടാക്കാം. ഇതിനായി ആദ്യം തന്നെ നമുക്ക് ക്യാരറ്റ് ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞു എടുക്കാം.

ഇതിലേക്ക് നല്ലെണ്ണ ആണ് എടുക്കുന്നത്. കടുക് പൊട്ടിക്കാൻ ആയി ഇടാം. കറിവേപ്പില ചേർത്ത് കൊടുക്കാം. പിന്നെ വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് കൊടുക്കാം. ഇത് കൂടാതെ പച്ചമുളക് കൂടി ചേർത്ത് കൊടുക്കാം. ഇത് എല്ലാം മിക്സ് ആയി വരട്ടെ. പിന്നെ ചേർക്കുന്നത് മുളക് പൊടി,അച്ചാർ പൊടി, ഉലുവ പൊടി,കായ പൊടി എന്നിവ ആണ്. ശേഷം നമുക്ക് ഇതിന്റ പച്ച മണം പോകുന്നത് വരെ ഇളക്കി കൊടുക്കാം . ഇത് എല്ലാം നല്ല രീതിയിൽ മിക്സ് ആയി വരട്ടെ. ഇതിനു ശേഷം നമുക്ക് ഇതിലേക്ക് ഏകദേശം 5 ക്യാരറ്റ് ചേർത്ത് കൊടുക്കാം. ഇതിലേക്ക് വിനാഗിരിയും ഉപ്പും വെള്ളവും ചേർത്ത് കൊടുക്കാം. അവസാനം അൽപ്പം പഞ്ചസാര കൂടി ചേർത്ത് എല്ലാം ഒന്ന് കോടി മിക്സ് ചെയ്തു എടുക്കാം. ക്യാരറ്റ് അച്ചാർ റെഡി.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →