മത്തങ്ങാ കൊണ്ട് ചോറിന്റ കൂടെ കഴിക്കാൻ പറ്റിയ നല്ല നാടൻ കറി ഉണ്ടാക്കാം അതും എളുപ്പത്തിൽ തന്നെ

മത്തങ്ങാ കൊണ്ട് ചോറിന്റ കൂടെ കഴിക്കാൻ പറ്റിയ നല്ല നാടൻ കറി ഉണ്ടാക്കാം അതും എളുപ്പത്തിൽ തന്നെ. നല്ല പഴുത്ത മത്തങ്ങാ കഷ്ണങ്ങൾ ആയി അരിഞ്ഞു വയ്ക്കാം.

ഇത് ഒരു ചട്ടിയിലേക്ക് മാറ്റാം . ഇതിലേക്ക് പച്ചമുളക്, ഉപ്പും വെള്ളവും ചേർത്ത് തിളപ്പിച്ച വയ്ക്കുക. നല്ല രീതിയിൽ ഇത് വെന്തു വരുന്നതാണ്. ആ സമയം കൊണ്ട് നമുക്ക് തേങ്ങാ ചിരകി എടുക്കാം. ഇത് മിക്സിയുടെ ജാറിൽ ഇടാം. ഇതിലേക്ക് ചെറിയ ജീരകവും ചെറിയ ഉള്ളിയും ചേർത്ത് നല്ല പോലെ അരച്ച് എടുക്കാം. ഇത് ഈ തിളച്ചു വരുന്ന കറിയിലേക്ക് ചേർത്ത് കൊടുക്കാം. ശേഷം നമുക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് താളിക്കാം. കടുക് പൊട്ടി വരുമ്പോൾ കറിവേപ്പിലയും വറ്റൽമുളകും ചേർത്ത് താളിച്ചു എടുക്കാം. ഇത് നമുക്ക് കറിയിലേക്ക് ചേർത്ത് കൊടുക്കാം. ഇത് എല്ലാം നല്ല പോലെ ഒന്ന് മിക്സ് ആയി വരട്ടെ. അപ്പോൾ നമുക്ക് കറി അടുപ്പത്തു നിന്ന് വാങ്ങാം. അങ്ങനെ നാടൻ മത്തങ്ങാ കറി റെഡി.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →