കഞ്ഞിയും പയറും ഇഷ്ടമുള്ളവർ ഉണ്ടോ?ഇത് ഉണ്ടാക്കുന്ന രീതി വളരെ സിംപിൾ തന്നെ ആരോഗ്യപരമായ ഐറ്റം

കഞ്ഞിയും പയറും ഇഷ്ടമുള്ളവർ ഉണ്ടോ?ഇത് ഉണ്ടാക്കുന്ന രീതി വളരെ സിംപിൾ തന്നെ ആരോഗ്യപരമായ ഐറ്റം. ഇതിനായി നമുക്ക് ഏതു അരി വേണമെങ്കിലും എടുക്കാം. അതിലേക്ക് പയർ ചേർത്ത് കൊടുക്കാം.

ഇവിടെ ചേർക്കുന്നത് ചെറുപയർ ആണ്. ഏതു പയർ വേണമെങ്കിലും നിങ്ങൾക്ക് എടുക്കാം. അതിനു ശേഷം ഉപ്പും മഞ്ഞ പൊടിയും ചേർത്ത് അടച്ചു വച്ച് വേവിക്കാം. വിസിൽ വരുമ്പോൾ ഇത് മാറ്റി വയ്ക്കാം. അതിനു ശേഷം നമുക്ക് തേങ്ങാ ചിരകിയത് മിക്സിയുടെ ജാറിൽ ചേർത്ത് കൊടുക്കുക. പിന്നെ ചേർക്കുന്നതു മഞ്ഞ പൊടിയും പച്ച മുളകും ചെറിയ ഉള്ളിയും ആണ്. ഇത് എല്ലാം നല്ല രീതിയിൽ അടിച്ചു എടുക്കാം. അതിനു ശേഷം നമുക്ക് ഇത് വെന്തു വന്ന കഞ്ഞിയിലേക്ക് ചേർത്ത് കൊടുക്കാം. എന്നിട്ട് നല്ല രീതിയിൽ ഇളക്കി കൊടുക്കാം. മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു അതിലേക്ക് കടുക് ഇട്ടു കൊടുക്കാം. കൂടാതെ കറിവേപ്പിലയും വറ്റൽമുളകും ചേർത്ത് കൊടുക്കാം. ഇത് കഞ്ഞിയിലേക്ക് ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →