വളരെ എളുപ്പത്തിൽ കിടിലൻ ഒരു എഗ്ഗ് റോൾ ഇനി വീട്ടിൽ ഉണ്ടാക്കാം കുട്ടികൾക്ക് ഏറെ ഇഷ്ടമാകും

വളരെ എളുപ്പത്തിൽ കിടിലൻ ഒരു എഗ്ഗ് റോൾ ഇനി വീട്ടിൽ ഉണ്ടാക്കാം കുട്ടികൾക്ക് ഏറെ ഇഷ്ടമാകും. ഇത് നല്ലൊരു സ്നാക്ക് ആയോ അല്ലെങ്കിൽ ബ്രേക്ക്ഫാസ്റ്റ് ആയോ ഒക്കെ കഴിക്കാം.

ഇതിനായി ആദ്യം തന്നെ നമുക്ക് ചപ്പാത്തി ആണ് വേണ്ടത്. ചപ്പാത്തി 3 എണ്ണം എടുക്കാവുന്നതാണ്. അതിനു ശേഷം നമുക്ക് ഇതിലേക്ക് വേണ്ട ഫില്ലിംഗ് തയ്യറാക്കാം. ഒരു ബൗളിലേക്ക് സവാള അരിഞ്ഞത് ചേർക്കാം. പിന്നെ ചേർക്കുന്നത് ക്യാരറ്റ് ആണ്. ഇത് കൂടാതെ ക്യാപ്സിക്കം വെള്ളരിക്ക എന്നിവ ചേർത്ത് കൊടുക്കാം. പിന്നെ പൊടികൾ ആണ് ചേർക്കുന്നത്. മുളക് പൊടി, ഗരം മസാല പൊടി, കുരുമുളക് പൊടി, ഉപ്പു, എന്നിവ ആണ് ചേർക്കുന്നത്. ഇത് കൂടാതെ നാരങ്ങാ നീര് ചേർത്ത് കൊടുക്കാം. പിന്നെ മുട്ട പൊട്ടിച്ചു അതിലേക്ക് ഉപ്പു ചേർത്ത് കൊടുത്തു പാനിൽ ഒഴിച്ച് കൊടുക്കുക. അതിന്റെ മുകളിൽ ചപ്പാത്തി വയ്ക്കുക. ശേഷം മയോണൈസും ടൊമാറ്റോ സോസും ഈ ഫില്ലിംഗ് കൂടി ചേർത്ത് ഒരു ബട്ടർ പേപ്പറിൽ റാപ്പ് ചെയ്യാം.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →