ഉഴുന്ന് ചേർക്കാതെ നല്ല രുചിയുള്ള പഞ്ഞി പോലൊരു നാടൻ ദോശ വീട്ടിൽ ഉണ്ടാക്കാം ഇഷ്ടമാകും തീർച്ച
ഉഴുന്ന് ചേർക്കാതെ നല്ല രുചിയുള്ള പഞ്ഞി പോലൊരു നാടൻ ദോശ വീട്ടിൽ ഉണ്ടാക്കാം ഇഷ്ടമാകും തീർച്ച. ദോശ ഉണ്ടാക്കാനായി സാധാരണ നമ്മൾ ഉഴുന്നു കൂടി അരച്ചു ചേർക്കുകയാണ് ചെയ്യുന്നത്.
അതിൽ നിന്നും വ്യത്യസ്തമായി ഇവിടെ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇതിലേക്ക് പച്ചരി ആണ് എടുക്കുന്നത്. അതിനു ശേഷം അല്പം ഉലുവയും എടുക്കാം. ഇത് കഴുകി വെള്ളം ഒഴിച്ച് ഒരു നാല് മണിക്കൂറെങ്കിലും ഇങ്ങനെ വയ്ക്കേണ്ടതാണ്. അതിനു ശേഷം അവൽ എടുക്കുക. വെള്ളയോ ബ്രൗൺ അവലോ എടുക്കാം. വെള്ള എടുക്കുമ്പോഴാണ് കളർ വ്യത്യാസമില്ലാതെ വരുന്നത്. വെള്ളത്തിൽ ഇത് കുതിർത്തു ഒന്ന് വയ്ക്കാവുന്നതാണ്. അതിനുശേഷം നമുക്ക് നാല് മണിക്കൂർ കഴിഞ്ഞു പച്ചരിയും ഉലുവയും വെള്ളം കളഞ്ഞു മിക്സിയിൽ ചേർത്തു കൊടുക്കാം. ഇതു കൂടാതെ അവലും നാളികേരവും കൂടെ ചേർത്ത് കൊടുക്കാവുന്നതാണ്. നല്ല രീതിയിൽ അരച്ചെടുക്കുക. അതിനു ശേഷം എട്ടുമണിക്കൂർ ഇത് ഫെർമെൻറ് ആവാൻ വെക്കാവുന്നതാണ്. അതിനുശേഷം നമുക്ക് പാൻ ചൂടാക്കി ഇത് ഒഴിച്ച് നാടൻ ദോശ ഉണ്ടാക്കി എടുക്കാവുന്നതാണ്.
