കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന പൈനാപ്പിൾ ജാം വീട്ടിൽ തയ്യാറാക്കിയാലോ?അതും വളരെ എളുപ്പത്തിൽ

പൈനാപ്പിൾ വീട്ടിൽ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവമാണിത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന റെസിപ്പി ആണിത്.

ഇതിനായി ഒരു കിലോ പൈനാപ്പിൾ ആണ് എടുത്തിരിക്കുന്നത്. തൊലി കളഞ്ഞ് വൃത്തിയാക്കി കഷ്ണങ്ങളാക്കി വയ്ക്കാം. അതിനു ശേഷം ഇത് വെള്ളം ചേർക്കാതെ അടിച്ചെടുക്കാം. പിന്നീട് ഇതൊരു പാനിലേക്ക് മാറ്റാവുന്നതാണ്. പൈനാപ്പിൾ പൾപ്പ് തിളച്ചു വരുമ്പോൾ നമുക്ക് പഞ്ചസാര ചേർത്തു കൊടുക്കാം. കൂടാതെ രണ്ടു മൂന്ന് കറുവപട്ട കൂടി ചേർത്തു കൊടുക്കാം. ഇത് നന്നായി ഇളക്കി കൊടുക്കുക. ഏകദേശം 20 മിനിറ്റ് ആകുമ്പോഴാണ് ഇതു ശരിയായി വരുന്നത്. നിങ്ങൾ എടുക്കുന്ന പൈനാപ്പിൾ ഗ്യാസ് സ്റ്റോവ് ഒക്കെ അനുസരിച്ച് വ്യത്യാസം വന്നേക്കാം. ഇത് ഒരു ഗോൾഡൻ കളർ ആകുമ്പോൾ ആണ് ഇത് ശരിയായി വരുന്നത്. ഇത് തണുക്കുമ്പോൾ ജാം പോലെ ആകുന്നതാണ്. ഗോൾഡൻ കളർ ആകുമ്പോൾ നമുക്ക് ഇതിൽ നിന്നും പട്ട മാറ്റി വെക്കാം. അതിനുശേഷം ഇത് തണുക്കാനായി പുറത്തു വയ്ക്കുക. ഇത് നമുക്ക് ആറ് മണിക്കൂർ കഴിയുമ്പോൾ തന്നെ കൃത്യമായി ജാമിന്റ അതേ രീതിയിൽ നമുക്ക് ലഭിക്കുന്നതാണ്.

Thanath Ruchi

Similar Posts