മീൻ പൊരിക്കുമ്പോൾ ഈ കൂട്ട് നമുക്ക് തയ്യാറാക്കാം ഈ രുചി കൂട്ട് ചേർക്കുമ്പോൾ സംഗതി ജോർ ആകും

നമ്മൾ മലയാളികളുടെ ഇഷ്ടവിഭവമാണ് മീൻ. ഇത് നമ്മൾ വറുത്തും കറിവച്ചും എല്ലാം തന്നെ കഴിക്കാറുണ്ട്.

പല വീടുകളിലും പല രീതിയിലാണ് ചെയ്യുന്നത്. ഇതിന് രുചി കൂടുന്ന രീതിയിൽ നിങ്ങളുടെ വീട്ടിൽ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം. നമുക്ക് മുഴുവൻ കുരുമുളക് പെരുംജീരകം അതായത് വലിയ ജീരകം വെളുത്തുള്ളി ചെറിയ ഉള്ളി എന്നിവ ആണ് വേണ്ടത്. കൂടുതൽ രുചികരം ചെറിയ ഉള്ളി ആണ്. ഇല്ല എങ്കിൽ മാത്രം സവാള എടുക്കുക. അതിനുശേഷം നമുക്ക് പൊടികൾ ചേർത്ത് കൊടുക്കാം. മുളകുപൊടി മഞ്ഞൾപ്പൊടി തുടങ്ങിയവ ചേർത്ത് കൊടുക്കാം. ഇതു കൂടാതെ അല്പം വിനാഗിരിയും ചേർത്ത് കൊടുക്കാം. മീൻ നന്നായി വൃത്തിയാക്കി എടുത്ത് വരഞ്ഞതിൽ മസാല ചേർത്തു കൊടുക്കാം. മസാല നന്നായി പിടിക്കാനാണ് ഇങ്ങനെ ചെയ്തു കൊടുക്കുന്നത്. അതിനു ശേഷം നമുക്ക് ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ഇട്ട് കൊടുക്കുക. ഇത് അടിയിൽ പിടിക്കാതിരിക്കാൻ ആണ് കറിവേപ്പില ചേർത്ത് കൊടുക്കുന്നത്. അതിനുശേഷം നമുക്ക് ഇത് വറുത്തു എടുക്കാം. രണ്ടു സൈഡും നല്ല രീതിയിൽ മൊരിഞ്ഞു വരുമ്പോൾ മീൻ ഫ്രൈ റെഡി ആകുന്നതാണ്.

Thanath Ruchi

Similar Posts