കുരുമുളകിട്ടു വരട്ടിയ സോയ ചങ്ക്‌സ് അത്രയും രുചിയിൽ വീട്ടിൽ ഉണ്ടാക്കാം ഈ ഐറ്റം കഴിച്ചിട്ടുണ്ടോ?

കുരുമുളകിട്ടു വരട്ടിയ സോയ ചങ്ക്‌സ് അത്രയും രുചിയിൽ വീട്ടിൽ ഉണ്ടാക്കാം ഈ ഐറ്റം കഴിച്ചിട്ടുണ്ടോ? ആദ്യം തന്നെ സോയ ചങ്ക്സ് എടുക്കുക.

ഇതിലേക്ക് ചൂട് വെള്ളം ഒഴിച്ച് കുറച്ചു നേരം വയ്ക്കുക. ശേഷം ഇതിന്റ വെള്ളം എല്ലാം പിഴിഞ്ഞ് കളയാം. എല്ലാം നന്നായി തന്നെ പിഴിയേണ്ടതുണ്ട്. അത് എടുത്തു പാനിൽ ഇടുക. ശേഷം നമുക്ക് പൊടികൾ ചേർത്ത് കൊടുക്കാം. മഞ്ഞ പൊടി, മുളക് പൊടി, ഗരം മസാല പൊടി, മല്ലി പൊടി എന്നിവ നല്ല രീതിയിൽ ചേർത്ത് കൊയ്ത്തു മിക്സ് ചെയ്യാം. അൽപ്പം വെള്ളം ഒഴിച്ച് ഒന്ന് വഴറ്റി അടക്കാം. അതിനു ശേഷം കറിവേപ്പില ചേർക്കാം. കൂടാതെ സവാള നീളത്തിൽ അരിഞ്ഞത് കൂടി ചേർത്ത് കൊടുക്കാം. ഇത് എല്ലാം നല്ല രീതിയിൽ മിക്സ് ആയി വരട്ടെ. നല്ല രീതിയിൽ റോസ്‌റ് ആയി വരുമ്പോൾ നമുക്ക് തേങ്ങാ കൊത്തു ചേർത്ത് കൊടുക്കാം. അങ്ങനെ ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് സോയ ചങ്ക്‌സ് ഉണ്ടാക്കി എടുക്കാം.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →