നല്ല ഒന്നാന്തരം സോഫ്റ്റ് മൈസൂർ പാക് വീട്ടിൽ ഉണ്ടാക്കിയാലോ?ആരും അത്ര കൊതിയോടെ കഴിച്ചു പോകും

നമുക്കെല്ലാവർക്കും മധുര പലഹാരങ്ങൾ കഴിക്കാൻ വളരെ ഇഷ്ടമായിരിക്കും. അതിൽ തന്നെ മൈസൂർപാക്ക് എന്ന സ്വീറ്റിനു വലിയ ആരാധകരുള്ള ഒരു വിഭവമാണ്.

നമുക്ക് വീട്ടിൽ തന്നെ സിമ്പിളായി ഇത് ഉണ്ടാക്കി എടുക്കാം. രണ്ട് രീതിയിൽ മൈസൂർപാക്ക് ഉണ്ടാക്കാം. ഒന്ന് അൽപ്പം കട്ടിയുള്ള രീതിയും മറ്റൊന്ന് നെയ്യിൽ ഉനദ്കകുന്ന സോഫ്റ്റ് മൈസൂർ പാക്ക്. ഇവിടെ നെയ്യ് ഉപയോഗിച്ച് ഉണ്ടാക്കുന്ന മൈസൂർ പാക്ക് ആണ് പറയുന്നത്. ഇതിനായി ആദ്യം തന്നെ കടലമാവ് ഒന്ന് റോസ്റ്റ് ചെയ്തെടുക്കാം. അതിനു ശേഷം നെയ്യ് അല്ലെങ്കിൽ ബട്ടർ ഒഴിച്ച് ഒന്ന് മിക്സ് ചെയ്തു വെക്കാം. അതിനു ശേഷം നമുക്ക് പഞ്ചസാരയിൽ വെള്ളം ഒഴിച്ച് പഞ്ചസാര ലായനി തയ്യാറാക്കാം. ഇതൊന്ന് തിള വന്നു കഴിയുമ്പോൾ നമുക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന കടലമാവും നെയ്യും ചേർത്ത മിശ്രിതം ഇതിലേക്ക് ഒഴിച്ച് കൊടുക്കാം. ഇത് ഇട്ടു കൊടുക്കുമ്പോൾ തന്നെ നല്ല രീതിയിൽ ഇളക്കി കൊടുത്തു വേണം ചെയ്യുവാനായി. അപ്പൊൾ തന്നെ നമുക്ക് ഇത് ഒരു ട്രേയിലേക്ക് ഒഴിച്ച് രണ്ടു മണിക്കൂർ റസ്റ്റ് ചെയ്തു വയ്ക്കാം. അതിനുശേഷം ഇത് നമുക്ക് കട്ട് ചെയ്ത് എടുക്കാം.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →