നല്ലൊരു ഓംലെറ്റ് എങ്ങനെ ഉണ്ടാക്കാം?ഈ ചേരുവകൾ എല്ലാം ഒന്ന് ചേർത്ത് നോക്കൂ കൂടുതൽ രുചികരം ആകും

നല്ലൊരു ഓംലെറ്റ് എങ്ങനെ ഉണ്ടാക്കാം?ഈ ചേരുവകൾ എല്ലാം ഒന്ന് ചേർത്ത് നോക്കൂ കൂടുതൽ രുചികരം ആകും.മുട്ട ഓംലറ്റ് നമുക്ക് എല്ലാവർക്കും കഴിക്കാൻ ഇഷ്ടമായിരിക്കും.

ഇത് തനിയെ കഴിക്കാം. അല്ലെങ്കിൽ ചോറിന്റെ കൂടെ കഴിക്കാം. അതും അല്ലെങ്കിൽ ബ്രെഡിന്റ കൂടെ കഴിക്കാം. അങ്ങനെ നിരവധി രീതിയിൽ ഇത് കഴിക്കാം. ഇനി ഇത് ഉണ്ടാക്കുന്ന രീതി കാണിച്ചു തരാം. ആദ്യം തന്നെ നമുക്കു മുട്ട പൊട്ടിച്ചു ഒഴിക്കാം. ഇതിലേക്ക് ഉപ്പു ഇട്ടു കൊടുക്കാം. പിന്നെ ചേർക്കുന്നത് അല്പം പാൽ ആണ്. ഇത് ചേർക്കുമ്പോൾ മുട്ട നല്ല സോഫ്റ്റ് ആയി കിട്ടും. പിന്നെ ചേർക്കുന്നതു സവാള ചെറുതായി അരിഞ്ഞതാണ്. ഇത് കൂടാതെ പച്ചമുളക് ചേർത്ത് കൊടുക്കാം. കുട്ടികൾക് കൊടുക്കുമ്പോൾ ഇതിന്റെ എല്ലാം അളവ് വ്യത്യ്സപ്പെടുത്താം. ശേഷം നമുക്ക് അൽപ്പം തേങ്ങാ ചിരകിയത് ചേർത്ത് കൊടുക്കാം. ഇത് എല്ലാം നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്യാം. ശേഷം പാനിലേക്ക് എണ്ണ ഒഴിച്ച് ഇത് ഒഴിച്ച് കൊടുക്കാം. അങ്ങനെ ഓംലറ്റ് റെഡി.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →