നമ്മുടെ കേരള സ്റ്റൈൽ ഉപ്പുമാവ് ഉണ്ടാക്കി നോക്കിയാലോ?വളരെ എളുപ്പത്തിൽ കൺഫ്യൂഷൻ ഇല്ലാതെ ഉണ്ടാക്കാം

നമ്മുടെ കേരള സ്റ്റൈൽ ഉപ്പുമാവ് ഉണ്ടാക്കി നോക്കിയാലോ?വളരെ എളുപ്പത്തിൽ കൺഫ്യൂഷൻ ഇല്ലാതെ ഉണ്ടാക്കാം. ഇതിനായി ആദ്യം തന്നെ നമുക്ക് റവ ഒന്ന് വറുത്തു എടുക്കാം.

ശേഷം എണ്ണ ചൂടാക്കിയിട്ടു അതിലേക്ക് കടുക് പൊട്ടിക്കാൻ ഇടുക. ശേഷം ഇതിലേക്ക് ഉലുവ ചേർത്ത് കൊടുക്കാം. ഇത് കൂടാതെ നമുക്ക് അണ്ടിപ്പരിപ്പ് ചേർത്ത് കൊടുക്കാം. കൂടാതെ കറിവേപ്പില ചേർത്ത് കൊടുക്കാം. വറ്റൽ മുളക് ചേർത്ത് കൊടുത്തു കഴിയുമ്പോൾ അൽപ്പം സവാളയും ക്യാരറ്റ് എന്നിവ ആകൂടി ചെറുതായി അരിഞ്ഞു ചേർത്ത് കൊടുക്കാം. ഇത് നല്ല പോലെ ഇളക്കി എടുക്കാം. ഇതിനു ശേഷം ഇതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കാം. അതിനു ശേഷം ഉപ്പു ചേർത്ത് കൊടുക്കാം. ഇത് നല്ല രീതിയിൽ തിളച്ചു വരട്ടെ. പിന്നെ അൽപ്പം അൽപ്പം ആയി നമുക്ക് റവ ചേർത്ത് കൊടുക്കാം. അതോടൊപ്പം തന്നെ ഇളക്കിയും കൊടുക്കാം. ഇത് എല്ലാം നല്ല പോലെ ജോയിൻ ആയി വരട്ടെ. അങ്ങനെ ഉപ്പുമാവ് റെഡി ആകുന്നതാണ്. പഴത്തിന്റെ കൂടെ എല്ലാം ഇത് കഴിക്കാം.

Thanath Ruchi

Similar Posts