കല്യാണ വീട്ടിലെ ഐസ്ക്രീം ചേർക്കാത്ത ഐസ്ക്രീം വെള്ളം സൂപ്പർ ടേസ്റ്റിൽ വീട്ടിൽ ഉണ്ടാക്കാം
കല്യാണ വീട്ടിലെ ഐസ്ക്രീം ചേർക്കാത്ത ഐസ്ക്രീം വെള്ളം സൂപ്പർ ടേസ്റ്റിൽ വീട്ടിൽ ഉണ്ടാക്കാം. ആദ്യം തന്നെ നമുക്കു പാൽ തിളപ്പിക്കുക. അതിനു ശേഷം കസ്റ്റഡ് പൌഡർ അൽപ്പം പാലിൽ ചേർത്ത് മിക്സ് ചെയ്തു തിളപ്പിക്കുന്ന പാലിൽ ഒഴിക്കുക.
ഇത് നല്ല പോലെ ഒന്ന് കുറുകി വരട്ടെ. ഇത് നമുക്ക് മാറ്റി വയ്ക്കാം. അതിനു ശേഷം ക്യാരറ്റ് സ്ലൈസ് ആയി അരിയുക. അതിനു ശേഷം നമുക്ക് ആപ്പിൾ സ്ലൈസ് ആയി അരിഞ്ഞു എടുക്കാം. ഇത് രണ്ടും കൂടി ഒന്ന് മിക്സ് ചെയ്തു എടുക്കാം. ഇത് കൂടാതെ നമുക്ക് കസ്കസ് വെള്ളത്തിൽ ഇട്ടു വയ്ക്കാം. കസ്കസ് ഇഷ്ടമില്ലാത്തവർ ഉണ്ടെങ്കിൽ ഇത് ചേർത്ത് കൊടുക്കേണ്ട. കുറുകി വന്ന കാസ്റ്റാർഡ് മിശ്രിതം നമുക്കു മിക്സിയുടെ ജാറിലേക്ക് ഒഴിച്ച് കൊടുക്കാം. എന്നിട്ടു അതിൽ തണുത്ത വെള്ളം ഒഴിച്ച് അടിച്ചു എടുക്കാം. ഇതിലേക്ക് കസ്കസും സ്ലൈസ് ചെയ്തു വച്ച ക്യാരറ്റ് ആപ്പിൾ എന്നിവ ചേർത്ത് നല്ല പോലെ മിക്സക് ചെയ്‌തു എടുക്കാം. ശേഷം ഇത് ഗ്ലാസ്സിലേക്ക് ഒഴിക്കാം.
