സ്വാദിഷ്ടമായ ഒരു തൈരു കറി ഉണ്ടാക്കിയാലോ?തേങ്ങാ ചേർക്കാത്ത സിമ്പിൾ ടേസ്റ്റി മോര് കറി ഇതാ

സ്വാദിഷ്ടമായ ഒരു തൈരു കറി ഉണ്ടാക്കിയാലോ?തേങ്ങാ ചേർക്കാത്ത സിമ്പിൾ ടേസ്റ്റി മോര് കറി ഇതാ. ആദ്യം തന്നെ നമുക്ക് തക്കാളി അരിഞ്ഞു വയ്ക്കാം.

ഇതിലേക്ക് നമുക്ക് പച്ചമുളകും അൽപ്പം തൈരും ചേർക്കാം. ഇത് എല്ലാം കൂടി നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്യാം. അതിനു ശേഷം നമുക്ക് ചട്ടിയിൽ കടുക് പൊട്ടിക്കാം. കൂടെ ഉലുവയും പച്ചമുളകും ചേർക്കാം. ഇത് ഒന്ന് പൊട്ടി വരുമ്പോൾ സവാള ചേർത്ത് കൊടുക്കാം. ഇത് ഒന്ന് വഴണ്ട് വരുമ്പോൾ അൽപ്പം മഞ്ഞ പൊടി ചേർത്ത് കൊടുക്കാം. അതിനു ശേഷം നമുക്ക് ആവശ്യമെകിൽ മാത്രം മല്ലിയില ചേർക്കാം. പിന്നെ അൽപ്പം ഉപ്പു ഇട്ടു കൊടുക്കാം. പിന്നെ ചേർക്കുന്നത് തക്കാളീം തൈരും മിക്സ് ചെയ്തതാണ്. ബാക്കി ഉള്ള തൈര് കൂടി ചേർത്ത് നല്ല പോലെ മിക്സ് ചെയ്തു എടുക്കാം. ഇത് എല്ലാം നല്ല രീതിയിൽ മിക്സ് ആയി ഒന്ന് കുറുകി വരുമ്പോൾ സിമ്പിൾ മോര് കറി റെഡി ആകുന്നതാണ്. ചോറിനൊപ്പം കിടിലൻ കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts