ഇറച്ചി കറിയുടെ രുചിയിൽ ഒരു പൊട്ടറ്റോ കറി ഇനി എളുപ്പം ഉണ്ടാക്കി എടുക്കാം കിടിലൻ രുചി തന്നെ

ഇറച്ചി കറിയുടെ രുചിയിൽ ഒരു പൊട്ടറ്റോ കറി ഇനി എളുപ്പം ഉണ്ടാക്കി എടുക്കാം കിടിലൻ രുചി തന്നെ . ഇതിനായി നമുക്ക് പൊട്ടറ്റോ വെള്ളത്തിൽ ഉപ്പും ചേർത്ത് ഒന്ന് വേവിക്കാം.

അതിനു ശേഷം നമുക്ക് ഇത് ഒന്ന് എണ്ണയിൽ ഇട്ടു വറുത്തു എടുക്കാം. അതിനു ശേഷം സവാള എടുത്തു ഒന്ന് വഴറ്റാം. ഇത് കൂടാതെ പച്ച മുളകും കറിവേപ്പിലയും ഇട്ടു വഴറ്റാം. ശേഷം മഞ്ഞ പൊടി മുളക് പൊടി മല്ലി പൊടി ചിക്കൻ മസാല എന്നിവ ഒന്ന് വറുത്തു എടുക്കാം. ആ സമയം കൊണ്ട് സവാള എല്ലാം വഴന്നു വന്നിട്ടുണ്ടാകും. അതിലേക്ക് ഈ വറുത്ത മസാലകൾ ഒന്ന് മിക്സ് ചെയ്തു എടുക്കാം. ശേഷം തക്കാളി ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് ഉപ്പും വെള്ളവും ആണ്. കൂടാതെ ഗരം മസാലയും ചേർക്കാം. പിന്നീട് വറുത്തു വച്ച പൊട്ടറ്റോ കൂടി ചേർത്ത് കൊടുക്കാം. ഇത് എല്ലാം കുറുകി വരുമ്പോൾ ആവശ്യമെങ്കിൽ മല്ലിയില കൂടി ചേർത്ത് കൊടുത്താൽ പൊട്ടറ്റോ കറി റെഡി.

Thanath Ruchi

Similar Posts