ഓവൻ ഇല്ലാതെ തന്തൂരി ചിക്കൻ ഫ്രൈയിങ് പാനിൽ വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം
നമുക്ക് എല്ലാവർക്കും വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ് തന്തൂരി ചിക്കൻ. ഇത് നിങ്ങൾക്ക് ഓവൻ ഇല്ലാതെ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നാണ് ഇതിൽ പറയുന്നത്.
അതിനായി ആദ്യം തന്നെ നിങ്ങൾ നല്ല കട്ട തൈര് എടുക്കുക. വെള്ളമില്ലാത്ത തൈര് വേണം എടുക്കാനായി. അതിനു ശേഷം ഇതിലേക്ക് കാശ്മീരി മുളകുപൊടി ചേർത്തു കൊടുക്കാം. പിന്നെ ചേർക്കുന്നത് മഞ്ഞപ്പൊടി ആണ്. ഇതു കൂടാതെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് നാരങ്ങ ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം. ശേഷം ചിക്കൻ വരഞ്ഞന്നതിനു ശേഷം ഇതിലേക്ക് ഇട്ടു കൊടുക്കാം. നല്ലരീതിയിൽ മസാല പിടിക്കാൻ മൂന്നു മണിക്കൂറോളം ഇങ്ങനെ വച്ചതിനു ശേഷം ഓയിൽ എടുത്തു അതിലേക്ക് ചിക്കൻ ഇട്ടുകൊടുക്കാം. ഒരുപാട് ചിക്കൻ പീസ് ഇടാൻ പാടുള്ളതല്ല. അങ്ങനെ വന്നാൽ ഒരുപാട് വെള്ളം ഇതിലേക്ക് ഇറങ്ങുന്നതാണ് ഒഴിവാക്കുവാനായി ആണ് ഇങ്ങനെ പറയുന്നത്. അതിനു ശേഷം നിങ്ങൾക്ക് രണ്ട് സൈഡിലും മറിച്ചിട്ടു കൊടുത്തു വറുത്തെടുക്കാം. ഒരു ചാർക്കോൾ എടുത്ത് നമുക്ക് പാത്രത്തിൽ ഇട്ടു ഇതൊന്നു കവർ ചെയ്തു വെക്കാം. പുകമണം ഈയൊരു പാത്രത്തിലേക്ക് ഇറങ്ങുമ്പോൾ തന്തൂരി ചിക്കൻ റെഡി ആകുന്നതാണ്.
