ഈ മുട്ട സ്‌റ്റൂ ഉണ്ടെങ്കിൽ അപ്പത്തിനും ഇടിയപ്പത്തിനും കിടിലൻ സംഗതി സൂപ്പർ ടേസ്റ്റ് തന്നെ

ഈ മുട്ട സ്‌റ്റൂ ഉണ്ടെങ്കിൽ അപ്പത്തിനും ഇടിയപ്പത്തിനും കിടിലൻ സംഗതി സൂപ്പർ ടേസ്റ്റ് തന്നെ. ആദ്യം തന്നെ നമുക്ക് പച്ചക്കറികൾ വേവിച്ചു എടുക്കാം.

ക്യാരറ്റ് ,ബീൻസ്,പൊട്ടറ്റോ,സവാള,പച്ചമുളക്, കറിവേപ്പില എന്നിവ കുക്കറിൽ ഇട്ടതിനു ശേഷം നമുക്ക് തേങ്ങാ പാൽ ഒഴിച്ച് കൊടുക്കാം. ഇനി വിസിൽ വരുമ്പോൾ ഓഫ് ആക്കി വയ്ക്കാം. ശേഷം ചട്ടിയിൽ വെളിച്ചെണ്ണ ഒഴിക്കാം. അതിലേക്ക് ഗ്രാമ്പൂ ഏലയ്ക്ക പട്ട എന്നിവ ചേർത്ത് കൊടുക്കാം. ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർക്കാം. പിന്നെ ചേർക്കുന്നത് സവാള ആണ്. പിന്നെ ചേർക്കുന്നത് ഗരം മസാല , പെരുംജീരകം ,കുരുമുളക് പൊടി എന്നിവ ചേർത്ത് കൊടുക്കണം. ഇത് എല്ലാം നല്ല രീതിയിൽ മിക്സ് ചെയ്യാം. ശേഷം മുട്ട ചേർത്ത് കൊടുക്കാം. അതിനു ശേഷം വേവിച്ചു വച്ച പച്ചക്കറികൾ ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് തേങ്ങാ പാലിന്റ ഒന്നാം പാൽ ആണ്. എല്ലാം കൂടി നല്ല രീതിയിൽ മിക്സ് ചെയ്തു എടുക്കാം. സൂപർ മുട്ട സ്റ്റൂ അങ്ങനെ റെഡി ആയി.

Thanath Ruchi

Similar Posts