പടവലങ്ങയും തക്കാളിയും ഉണ്ടോ?എങ്കിൽ സൂപ്പർ ടേസ്റ്റി പടവലങ്ങ തക്കാളി കറി എളുപ്പം ഉണ്ടാക്കാം
വീട്ടിൽ പടവലങ്ങയും ഒരു തക്കാളിയും ഉണ്ടോ?എങ്കിൽ സൂപ്പർ ടേസ്റ്റി പടവലങ്ങ തക്കാളി കറി എളുപ്പം ഉണ്ടാക്കാം. ഇത് ഉണ്ടാക്കാനായി നമുക്ക് പടവലങ്ങയും സവാളയും ചെറുതായിട്ട് അരിയാം.
ശേഷം ഒരു ചട്ടിയിലേക്ക് നമുക്ക് സവാളയും പടവലങ്ങയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് കൊടുക്കാം. കൂടാതെ മഞ്ഞ പൊടിയും മുളക് പൊടിയും ചേർത്ത് കൊടുക്കാം. അൽപ്പം വെള്ളവും കൂടി ചേർത്ത് നമുക്ക് വേവിക്കാൻ ആയി വയ്ക്കാം. ശേഷം നമുക്ക് തേങ്ങാ ചിരകിയത് മഞ്ഞ പൊടിയും നല്ല ജീരകവും ചേർത്ത് അരച്ച് എടുക്കാം. ആ സമയം വേവിക്കാൻ വച്ചതിലേക്ക് തക്കാളി കൂടി ചേർക്കാം. കൂടാതെ അരച്ചതും കൂടി ചേർത്ത് കൊടുക്കാം. ഇത് എല്ലാം നല്ല പോലെ ഒന്ന് മിക്സ് ആവട്ടെ. ശേഷം എണ്ണയിലേക്ക് കടുകും കറിവേപ്പിലയും ഉള്ളിയും കറിവേപ്പിലയും ചേർത്ത് ഒന്ന് വറുത്തു എടുക്കാം. അവസാനം ഈ കറിയിലേക്ക് ഇതും കൂടി ചേർത്ത് മിക്സ് ചെയ്യാം. അങ്ങനെ വളരെ എളുപ്പത്തിൽ ഉച്ചയൂണിനു ഈ ഒരു പടവലങ്ങ തക്കാളി കറി തയ്യാറാക്കാം.
