ഇന്ന് ചോറിനു കല്യാണ മീൻ കറി ആയാലോ?വളരെ ടേസ്റ്റിയും എളുപ്പത്തിലും ഉള്ള മീൻകറി ഏറെ രുചികരം

ഇന്ന് ചോറിനു കല്യാണ മീൻ കറി ആയാലോ?വളരെ ടേസ്റ്റിയും എളുപ്പത്തിലും ഉള്ള മീൻകറി ഏറെ രുചികരം. കല്യാണ മീൻ കറിക്ക് ഒരു പ്രേതെക രുചി തന്നെയാണ്.

ഇതിനായി ആദ്യം തന്നെ നമുക്ക് മഞ്ഞ പൊടിയും മുളക് പൊടിയും ഉലുവ പൊടിയും എടുത്തു കുടപുളിയിട്ട വെള്ളവും മിക്സ് ചെയ്തു വയ്ക്കാം. ശേഷം നമുക്ക് ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കാം. അതിനു ശേഷം നമുക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർക്കാം. പിന്നെ പച്ചമുളക് കൂടി ചേർക്കാം. ശേഷം മിക്സ് ചെയ്ത മിശ്രിതം ചേർക്കാം. ഉപ്പും വെള്ളവും ഒഴിക്കാം. മറ്റൊരു പാനിൽ കറിവേപ്പില ചേർത്ത് അതിലേക്ക് മീൻ കഷ്ണങ്ങൾ ചേർത്ത് കൊടുക്കാം. അതിലേക്ക് പകുതി ചാറ് ഒഴിച്ചു കൊടുക്കാം. ശേഷം നമുക്ക് കറിവേപ്പില വീണ്ടും ചേർത്ത് കൊടുക്കാം. പിന്നെ വീണ്ടും ചാറ് ഒഴിച്ച് കൊടുക്കാം. ഇത് എല്ലാം മിക്സ് ചെയ്തു നമുക്ക് കുറച്ചു വെള്ളം കൂടി ഒഴിച്ച് കൊടുക്കാം. അങ്ങനെ കല്യാണ മീൻ കറി റെഡി.

Thanath Ruchi

Similar Posts