ഉച്ചക്ക് ഊണിനു ഉള്ളി സാമ്പാർ ആയാലോ?വേറെ പച്ചക്കറികൾ അധികം ആവശ്യമില്ലാത്ത നല്ല രസികൻ സാമ്പാർ

ഉച്ചക്ക് ഊണിനു ഉള്ളി സാമ്പാർ ആയാലോ?വേറെ പച്ചക്കറികൾ അധികം ആവശ്യമില്ലാത്ത നല്ല രസികൻ സാമ്പാർ. ഇതിനായി ആദ്യം തന്നെ തൂവര പരിപ്പ് വേവിക്കാൻ വയ്ക്കാം. മഞ്ഞപ്പൊടിയും ഉപ്പും ചേർത്ത് വേവിക്കാം.

ശേഷം പാനിലേക്ക് നമുക്ക് ഉള്ളിയും പച്ചമുളകും തക്കാളിയും ചേർത്ത് വഴറ്റാം. ശേഷം മഞ്ഞ പൊടിയും ഉപ്പും ചേർത്ത് ഇളക്കാം. അതിനു ശേഷം നമുക്ക് പുളി വെള്ളം ചേർത്ത് കൊടുക്കാം. ശേഷം വേവിച്ച പരിപ്പ് ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം. പിന്നെ പാനിലേക്ക് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കാം. പിന്നെ ചേർക്കുന്നത് വറ്റൽമുളകും കറിവേപ്പിലയും ആണ്. പിന്നെ ചേർക്കുന്നത് മല്ലി പൊടി സാമ്പാർ പൊടി മുളക് പൊടി ആണ്. ഇത് എല്ലാം മിക്സ് ചെയ്തു കഴിഞ്ഞു നേരെ മറ്റേ മിശ്രിതത്തിലേക്കു ഒഴിക്കാം. ഇത് എല്ലാം നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്തു എടുക്കാം. അങ്ങനെ നല്ല ടേസ്റ്റി ഉള്ളി സാമ്പാർ റെഡി ആകുന്നതാണ്. ചോറിനും ഇഡ്‌ലിക്കും ദോശക്കും എല്ലാം നല്ല കോമ്പിനേഷൻ തന്നെ.

Thanath Ruchi

Similar Posts