Restaurant style Chicken 65 ഇനി വീട്ടിൽ രുചിയോടെ കിട്ടിയാലോ?വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാം
Restaurant style Chicken 65 ഇനി വീട്ടിൽ രുചിയോടെ കിട്ടിയാലോ?വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാം. ചിക്കനിൽ വെറൈറ്റി ആയിട്ടുള്ള ഒരു ഡിഷ് ആണ് ചിക്കൻ 65.
ഇത് നമുക്ക് എളുപ്പത്തിൽ തന്നെ ഉണ്ടാക്കാം. ഇതിനായി ആദ്യം തന്നെ നമുക്ക് ചിക്കൻ മാറിനേറ്റ് ചെയ്യാൻ ആയി വയ്ക്കാം. ആദ്യം തന്നെ ചിക്കൻ എടുക്കുക. അതിലേക്ക് നമുക്ക് മഞ്ഞ പൊടി,മുളക് പൊടി, ഗരം മസാല എന്നിവ ചേർത്ത് കൊടുക്കാം. അതിനു ശേഷമേ നമുക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം. അതിനു ശേഷം കുരുമുളക് പൊടി, മല്ലി പൊടി , ഉപ്പു എന്നവ ചേർക്കാം. ശേഷം ചേർക്കുന്നത് നല്ല കട്ട തൈര് ആണ്. അതിനു ശേഷം നമുക്ക് കോൺഫ്ലോർ ചേർത്ത് കൊടുക്കാം. കൂടാതെ അരി പൊടിയും ചേർത്ത് കൊടുക്കാം. അവസാനം നാരങ്ങാ നീറോ വിനാഗിരിയോ ചേർത്തു 2 മണിക്കൂർ വച്ചിട്ട് വറുത്തു എടുക്കാം. അതേ എണ്ണയിലേക്ക് ഇഞ്ചി വെളുത്തുള്ളി ടൊമാറ്റോ സോസ് എന്നിവ ചേർത്ത് ഇളക്കുക. ശേഷം വാര്ത്ത ചിക്കൻ കൂടി ചേർത്താൽ ചിക്കൻ 65 റെഡി.
