സദ്യയുടെ പ്രധാന വിഭവങ്ങളിൽ ഒന്നായ പുളിയിഞ്ചി തയ്യാറാക്കുന്നത് ഇങ്ങനെ ആണ് നിങ്ങളും ട്രൈ ചെയ്യൂ

സദ്യയുടെ പ്രധാന വിഭവങ്ങളിൽ ഒന്നായ പുളിയിഞ്ചി തയ്യാറാക്കുന്നത് ഇങ്ങനെ ആണ് നിങ്ങളും ട്രൈ ചെയ്യൂ. ഇതിന്റെ പ്രധന ചേരുവകൾ എന്ന് പറയുന്നതു ഇഞ്ചിയും പുളിയും ആണ്.

ഏകദേശം ഒന്നര കപ്പ് ഇഞ്ചി ആണ് എടുക്കുന്നത്. ഇത് ചെറുതായി അരിഞ്ഞു വേണം ചേർക്കുവാൻ ആയി. മത്രമല്ല എല്ലാം ഒരു പോലെ അരിയുവാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അതിന്റ പാകം ശെരിയാവില്ല. പിന്നെ ചേർക്കുന്നത് പുളി ആണ്. ഇത് വെള്ളത്തിൽ ഇട്ടു വെയ്ക്കണം. അത് ഏകദേശം 50 ഗ്രാം ആണ് ചേർക്കുന്നത്. അപ്പോൾ ആദ്യം തന്നെ നമുക്ക് എണ്ണ ഒഴിക്കാം. അതിലേക്ക് ഇഞ്ചി ചേർത്ത് കൊടുക്കാം. കൂടാതെ പച്ചമുളകും ആവശ്യം എങ്കിൽ ഉള്ളിയും ചേർത്ത് കൊടുക്കാം. ഇത് എല്ലാം നന്നായി മൊരിഞ്ഞു വരണം. ശേഷം മഞ്ഞ പൊടിയും മുളക് പൊടിയും ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്യാം. പിന്നെ പുളി വെള്ളം ചേർക്കാം. കൂടാതെ ശർക്കരയും ചേർത്ത് കൊടുക്കാം. ഇത് എല്ലാം നന്നായി മിക്സ് ആയി ഒന്ന് കുറുകി വരുമ്പോൾ പുളിയിഞ്ചി റെഡി.

Thanath Ruchi

Similar Posts