തക്കാളി ഫ്രൈ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയാലോ?ചോറിനൊപ്പവും ചപ്പാത്തിക്കും എല്ലാം കോമ്പിനേഷൻ

തക്കാളി ഫ്രൈ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയാലോ?ചോറിനൊപ്പവും ചപ്പാത്തിക്കും എല്ലാം കോമ്പിനേഷൻ. എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഫ്രൈ ആണ് ഇത്.

ഇതിനായി ആദ്യം നമുക്ക് ഒരു ചട്ടി എടുത്തു അതിലേക്ക് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കാം. അതിനു ശേഷം അല്പം കായം പൊടി ചേർത്ത് കൊടുക്കാം. അതിനു ശേഷം ചേർക്കുന്നത് വെളുത്തുള്ളി ആണ്. ഇത് എല്ലാം ഒന്ന് വഴറ്റി കൊടുക്കാം. ശേഷം നമുക്ക് സവാള ചേർത്ത് കൊടുക്കാം. ഇത് നന്നായി മിക്സ് ചെയ്യാം. പിന്നെ ചേർക്കുന്നത് പച്ചമുളകും കറിവേപ്പിലയും ആണ്. ഇത് എല്ലാം കൂടി നന്നായി ഒന്ന് വഴറ്റാം. ശേഷം മുളക് പൊടിയും കുരുമുളക് പൊടിയും കൂടി ചേർത്തു മിക്സ് ചെയ്യാം. ശേഷം തക്കാളി ചേർത്ത് കൊടുക്കാം. ഇത് എല്ലാം മിക്സ് ആവട്ടെ. പിന്നെ ചേർക്കുന്നത് പഞ്ചസാരയും ഉപ്പും ടൊമാറ്റോ സോസും ആണ്. ഇത് എല്ലാം ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കുക. തക്കാളി എല്ലാം നന്നായി ഒന്ന് ഉടഞ്ഞു വരട്ടെ. അങ്ങനെ ടേസ്റ്റി തക്കാളി ഫ്രൈ റെഡി.

Thanath Ruchi

Similar Posts