തേയില ചേർത്ത് മുട്ട കറി ഉണ്ടാക്കാനോ?ഞെട്ടേണ്ട സംഗതി സത്യമാണ് കിടു ടേസ്റ്റ് തന്നെ പരീക്ഷിക്കൂ
തേയില ചേർത്ത് മുട്ട കറി ഉണ്ടാക്കാനോ?ഞെട്ടേണ്ട സംഗതി സത്യമാണ് കിടു ടേസ്റ്റ് തന്നെ പരീക്ഷിക്കൂ. ഇതിനായി ആദ്യം തന്നെ നമുക്ക് തക്കാളിയും സവാളയും അരച്ചു മാറ്റി വയ്ക്കണം.
അതിനു ശേഷം പാൻ വച്ച് എണ്ണ ഒഴിച്ചു അതിലേക്ക് പട്ട ഗ്രാമ്പൂ ഏലയ്ക്ക എന്നിവ ചേർത്ത് കൊടുക്കുക. ശേഷം ഇഞ്ചി വെളുത്തുള്ളി ചേർത്ത് കൊടുക്കാം. ഇത് എല്ലാം നന്നയി വഴറ്റുക. ശേഷം അരച്ച് വച്ച് പേസ്റ്റ് ചേർത്ത് കൊടുക്കാം. ഇനി പൊടി ചേർത്ത് കൊടുക്കാം. ഉലുവ പൊടി,കുരുമുളക് പൊടി,മുളക് പൊടി,മല്ലി പൊടി എന്നിവ ചേർത്ത് കൊടുക്കാം. ഇത് എല്ലാം നന്നായി മിക്സ് ആയി വരട്ടെ. ശേഷം നമുക്ക് അല്പം തേയില എടുത്തു വെള്ളത്തിൽ തിളപ്പിക്കാം. ആ വെള്ളം അരിച്ചു ഈ മിശ്രിതത്തിലേക്ക് ചേർത്ത് കൊടുക്കാം. ഇത് ഒന്ന് തിളച്ചു വരുമ്പോൾ പുഴുങ്ങിയ മുട്ട ചേർത്ത് കൊടുക്കാം. അതിനു ശേഷം ഉപ്പും പഞ്ചസാരയും കൂടി ചേർത്ത് കൊടുത്താൽ സംഗതി റെഡി. എല്ലാം നന്നായി യോജിപ്പിച്ചാൽ മുട്ട കറി റെഡി.
