2 സവാളയും അരിപൊടിയും കൊണ്ട് നല്ല ഒരു 4 മണി പലഹാരം ഞൊടിയിടയിൽ ഉണ്ടാക്കാം ടേസ്റ്റി റെസിപ്പി

2 സവാളയും അരിപൊടിയും കൊണ്ട് നല്ല ഒരു 4 മണി പലഹാരം ഞൊടിയിടയിൽ ഉണ്ടാക്കാം ടേസ്റ്റി റെസിപ്പി. വളരെ എളുപ്പം ഇത് തയ്യാറാക്കാം.

ഇതിനായി ആദ്യം തന്നെ നമുക്ക് സവാള എടുക്കാം. ഇത് സ്ലൈസ് ആയി അരിഞ്ഞെടുക്കാം. ശേഷം ഇതിലേക്ക് ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് പച്ചമുളക് ചെറുതായി അരിഞ്ഞു ചേർത്ത് കൊടുക്കാം. പിന്നെ ആവശ്യമാണെകിൽ മല്ലിയില ചേർത്ത് കൊടുക്കാം. കൂടാതെ മുളക് പൊടി ചേർത്ത് കൊടുക്കാം. നല്ല ജീരകം കൂടി ചേർത്ത് കൊടുക്കാം. ഉപ്പും അരിപ്പൊടിയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാം. പിന്നെ ചേർക്കുന്നത് അൽപ്പം എണ്ണയാണ്. അൽപ്പം അൽപ്പം ആയി വെള്ളവും കൂടി ചേർത്ത് മിക്സ് ചെയ്യാം. തിളച്ച എണ്ണയിലേക്ക് ഇത് ഉരുട്ടി എടുത്തു ഒന്ന് ഇട്ടു കൊടുക്കാം. നന്നായി മൊരിഞ്ഞു വരുമ്പോൾ നമുക്ക് ഇത് എടുക്കാവുന്നതാണ്. ഇത് നമുക്ക് സോസിന്റെ കൂടെയോ തക്കാളി ചട്ണിയുടെ കൂടെയോ കഴിക്കാം. ചൂട് ചായക്ക് ഇത് ഉഗ്രൻ സ്നാക്സ് തന്നെ.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →