മീൻ ഇത് പോലെ ഒന്ന് വറുത്തു നോക്കൂ എല്ലാവരും നിങ്ങളെ പുകഴ്ത്തും അത്ര രുചി ഒന്ന് ട്രൈ ചെയ്യാം
മീൻ ഇത് പോലെ ഒന്ന് വറുത്തു നോക്കൂ എല്ലാവരും നിങ്ങളെ പുകഴ്ത്തും അത്ര രുചി ഒന്ന് ട്രൈ ചെയ്യാം. മീൻ നിങ്ങള്ക്ക് ഇഷ്ടമുള്ളത് വച്ച് ഇത് ട്രൈ ചെയ്യാം.
ഇവിടെ 300 ഗ്രാം മീൻ ആണ് ഉപയോഗിക്കുന്നത്. ആദ്യം തന്നെ ഇതിനു വേണ്ട മസാല ഒന്ന് ചെയ്തു എടുക്കാം. മുളക് പൊടി ആണ് ആദ്യം തന്നെ എടുക്കുന്നത്. ഇത് ഒരു 2 ടേബിൾസ്പൂൺ ആണ് എടുക്കുന്നത്. അതിനു ശേഷം ഉലുവ പൊടി അൽപ്പം ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് കുരുമുളക് പൊടിയും മഞ്ഞ പൊടിയും ആണ്. ഇത് എല്ലാം അൽപ്പം ചേർത്ത് കൊടുക്കാം. അതിനു ശേഷം നമുക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് എണ്ണയോ നെയ്യോ ആണ്. ഇത് എല്ലാം ചേർത്ത് മീനിലേക്ക് നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്യാം. പിന്നെ ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ഒന്ന് മീൻ വറുത്തു എടുക്കാം. കിടിലൻ ടേസ്റ്റി മീൻ വറുത്തത് റെഡി.
