മസാല പട്ടാണി നിമിഷ നേരം കൊണ്ട് വീട്ടിൽ ഉണ്ടാക്കിയാലോ?ഗ്രീൻപീസ് വറുത്തത് നൊസ്റ്റാൾജിയ റെസിപ്പി
മസാല പട്ടാണി നിമിഷ നേരം കൊണ്ട് വീട്ടിൽ ഉണ്ടാക്കിയാലോ?ഗ്രീൻപീസ് വറുത്തത് നൊസ്റ്റാൾജിയ റെസിപ്പി. എല്ലാവർക്കും ഇത് കഴിക്കാൻ വലിയ ഇഷ്ടമായിരിക്കും.
ഗ്രീൻപീസ് ഉപയോഗിച്ച് നിങ്ങള്ക്ക് ഇത് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും. അതിനായി ആദ്യം തന്നെ നമുക്ക് ഗ്രീൻ പീസ് വെള്ളത്തിൽ ഇടണം. ഇത് അൽപ നേരം കുതിരാൻ ആയി ഇടാം.. അൽപ നേരം കഴിയുമ്പോൾ ഇത് നന്നായി കുതിർന്നു വരുന്നതാണ്. ശേഷം നമുക്ക് ഈ ഒരു ഗ്രീൻ പീസിൽ നിന്നും വെള്ളം മുഴുവൻ ഊറ്റി കളയാം. എന്നാലും വെള്ളം മുഴുവൻ പോവുകയില്ല. അത് കൊണ്ട് തന്നെ നമുക്ക് ഒരു ഡ്രൈ ആയിട്ടുള്ള ടവ്വലോ തുണിയോ വച്ച് ഇതിന്റെ വെള്ളം മുഴുവൻ ഒപ്പി എടുക്കാം. അതിനു ശേഷം ഇത് എണ്ണയിൽ ഇടണം. അടച്ചു വയ്ക്കുവാൻ പ്രതേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ പൊട്ടിത്തെറിക്കുമ്പോൾ പുറത്തേക് വരുവാൻ സാധ്യത ഉണ്ട്. വറുത്തു കോരിയതിനു ശേഷം ഉപ്പും മുളക് പൊടിയും കുരുമുളക് പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യാം. അങ്ങനെ ഇത് റെഡി ആകുന്നതാണ്.
