3 രീതിയിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന കുമ്പളങ്ങ ജ്യൂസ് ഗുണമുള്ള ജ്യൂസ് എളുപ്പത്തിൽ ഇതാ

3 രീതിയിൽ വീട്ടിൽ തന്നെ തയ്യറാക്കാൻ കഴിയുന്ന കുമ്പളങ്ങ ജ്യൂസ് ഗുണമുള്ള ജ്യൂസ് എളുപ്പത്തിൽ ഇതാ. ഇതിൽ ആദ്യത്തെ എന്ന് പറയുന്നത് കുമ്പളങ്ങ അരിഞ്ഞു മിക്സിയിൽ ഇട്ടു കൊടുക്കുക.

പിന്നെ ചേർക്കുന്നത് വെള്ളം ആണ്. അതിനു ശേഷം നമുക്ക് നാരങ്ങാ നീര് ചേർത്ത് കൊടുക്കാം. ഇത് എല്ലാം കൂടി നന്നായി അടിച്ചു എടുക്കാം. ശേഷം അരിച്ചിട്ടു ഗ്ലാസിൽ ഒഴിച്ച് കൊടുക്കാം. അടുത്ത രീതി എന്ന് പറയുന്നത് കുമ്പളങ്ങ അരിഞ്ഞു മിക്സിയിൽ ചേർത്ത് കൊടുക്കുക. പിന്നീട് തേങ്ങാ ചിരകിയത് ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് പഞ്ചസാരയും വെള്ളവും ആണ്. ഇത് എല്ലാം കൂടി നല്ല രീതിയിൽ അരച്ചു എടുക്കാം. ഇതും മറ്റൊരു ഗ്ലാസ്സിലേക്ക് മാറ്റി എടുക്കാം. മുകളിൽ ഷിയാ സീഡ്‌സ് ഇട്ടു കൊടുക്കാം. അടുത്ത രീതി ആദ്യം തന്നെ കുമ്പളങ്ങ വേവിക്കുക. ഇത് മിക്സിയിൽ ഇട്ടു കൊടുക്കുക. ശേഷം പാലും പഞ്ചസാരയും ചേർത്ത് കൊടുക്കാം. വാനില എസ്സെൻസിസ്‌ കൂടി ചേർത്ത് അരച്ചു എടുക്കാം. അങ്ങനെ 3 രീതിയിൽ ഉള്ള ജ്യൂസ് റെഡി.

Thanath Ruchi

Similar Posts