വീട്ടിൽ 2 മുട്ട ഉണ്ടോ?എങ്കിൽ ഇതാ ഒരു അടിപൊളി Maggi റെസിപ്പി എല്ലാവർക്കും ഒരു പോലെ ഇഷ്ടമാകും

വീട്ടിൽ 2 മുട്ട ഉണ്ടോ?എങ്കിൽ ഇതാ ഒരു അടിപൊളി Maggi റെസിപ്പി എല്ലാവർക്കും ഒരു പോലെ ഇഷ്ടമാകും. ആദ്യം തന്നെ പാൻ ചൂടാക്കുക. അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക.

ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് കൊടുക്കുക. കൂടാതെ സവാളയും ചേർത്ത് കൊടുക്കുക. ക്യാരറ്റ് ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് പല നിറത്തിലുള്ള ക്യാപ്‌സിക്കം ആണ്. ഇത് എല്ലാം ചേർത്ത് നല്ല പോലെ ഇളക്കുക. പിന്നെ പൊടികൾ ചേർത്ത് കൊടുക്കാം. മുളക് പൊടി,മല്ലി പൊടി,കുരുമുളക് പൊടി മാഗ്ഗി മസാല എന്നിവ ചേർത്ത് കൊടുക്കാം. ഇത് എല്ലാം നല്ല പോലെ യോജിച്ചു വരട്ടെ. അതിനു ശേഷം നമുക്ക് സോസുകൾ ചേർത്ത് കൊടുക്കാം. ടൊമാറ്റോ സോസ്,സോയ സോസ് എന്നിവ ആണ് ചേർക്കുന്നത്. മിക്സ് ചെയ്തതിനു ശേഷം നമുക്ക് ഒരു സൈഡിലേക്ക് മാറ്റി മുട്ട പൊരിക്കാം. ശേഷം എല്ലാം മിക്സ് ചെയ്യാം. വെള്ളം ഒഴിച്ച് മാഗ്ഗി ചേർത്ത് കൊടുക്കാം. അവസാനം വെള്ളം വറ്റി വരുമ്പോൾ ചീസ് കൂടി ചേർത്ത് കൊടുക്കാം.

Thanath Ruchi

Similar Posts