ഷാപ്പിലെ ചാള മുളകിട്ടത് വീട്ടിൽ തയ്യാറാക്കുന്ന രീതി നോക്കിയാലോ?എന്താ രുചി കഴിച്ചാലും മതിയാകില്ല

ഷാപ്പിലെ ചാള മുളകിട്ടത് വീട്ടിൽ തയ്യാറാക്കുന്ന രീതി നോക്കിയാലോ?എന്താ രുചി കഴിച്ചാലും മതിയാകില്ല. ഇതിനായി ആദ്യം തന്നെ നമുക്ക് ചട്ടി ചൂടാവുമ്പോൾ എണ്ണ ഒഴിച്ച് കൊടുക്കാം. ഇതിലേക്ക് കടുകും ഉളുവയും ചേർത്ത് കൊടുക്കാം. ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് കൊടുക്കാം.

പിന്നെ ചേർക്കുന്നത് ചെറിയ ഉള്ളി ആണ്. ഇതാണ് കൂടുതൽ ടേസ്റ്റ് നൽകുന്നത്. ഇത് എല്ലാം നന്നായി വെന്തു വരണം. ശേഷം പൊടികൾ ചേർത്ത് കൊടുക്കാം. മഞ്ഞ പൊടി,മുളക് പൊടി,മല്ലി പൊടി ,കാശ്മീരി മുളക് പൊടി എന്നിവ ചേർത്ത് കൊടുക്കാം. ശേഷം തക്കാളി ചേർത്ത് കൊടുക്കാം. ഇത് എല്ലാം കൂടി നല്ല പോലെ ഇളക്കുക. ശേഷം വെള്ളം ഒഴിച്ച് കുടം പുളി കൂടി ചേർത്ത് കൊടുക്കാം. ഇത് നന്നായി തിളച്ചു വരുമ്പോൾ ചാള കഷ്ണം ചേർത്ത് കൊടുക്കാം. ശേഷം മൂടി വയ്ക്കാം. മീൻ വെന്തു വരുന്നതാണ്. ആ സമയത്തു കറിവേപ്പില കൂടി ചേർത്ത് കൊടുത്തു ഒന്ന് കറക്കി കൊടുക്കാം. അങ്ങനെ ചാള മുളകിട്ടത് റെഡി.

Thanath Ruchi

Similar Posts