വെറും 5 മിനിറ്റിൽ വളരെ പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്ന തക്കാളി രസം സൂപ്പർ ടേസ്റ്റ് തന്നെ

വെറും 5 മിനിറ്റിൽ വളരെ പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്ന തക്കാളി രസം സൂപ്പർ ടേസ്റ്റ് തന്നെ. ചോറിന്റ കൂടെ കഴിക്കാൻ ആയി രസം തയ്യാറാക്കാം.

ഇതിനായി ആദ്യം തന്നെ നമുക്ക് മിക്സിയുടെ ജാറിലേക്ക് വെളുത്തുള്ളി കുരുമുളക് ജീരകം ഉലുവ കടുക് എന്നിവ ചേർത്ത് ഒന്ന് അരച്ചെടുക്കാം. അതിനു ശേഷം ചൂടായ ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് കടുക് പൊട്ടിച്ചു കൊടുക്കണം. പൊട്ടി വന്നതിനു ശേഷം അരച്ച മിശ്രിതവും ഉപ്പും ചേർത്തു കൊടുക്കണം. അതിനുശേഷം നല്ല പഴുത്ത തക്കാളി കഷണങ്ങൾ ചേർത്ത് ഇളക്കുക. അതിലേക്ക് പച്ചമുളക് ചേർത്ത് കൊടുക്കാം. പിന്നെ മഞ്ഞപ്പൊടി മല്ലിപ്പൊടി മുളകുപൊടി എന്നിവ യാണ് ചേർത്ത് നന്നായി മിക്സ് ചെയ്യുന്നതതിനുശേഷം കറിവേപ്പില കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഇതെല്ലാം ചേർത്തു നന്നായി ഒന്ന് മിസ്സ് ചെയ്തു വരട്ടെ. ശേഷം നമുക്ക് വെള്ളം ചേർത്തു കൊടുക്കാം. ഒരു കാൽ ടീസ്പൂൺ കായക്കൊടി ചേർത്ത് നല്ലപോലെ ഇളക്കുക. അല്പം പുളി കൂടി ചേർത്തു കൊടുക്കാം. നന്നായി തിളച്ചു വരുമ്പോൾ മല്ലിയില ചേർത്ത് കൊടുത്തു അടുപ്പിൽ നിന്നും വാങ്ങാം.

Thanath Ruchi

Similar Posts