റസ്റ്റോറന്റിൽ കിട്ടുന്ന ഗോബി മഞ്ചൂരിയൻ ഇനി വീട്ടിലും ലഭിക്കും ഈസി ടേസ്റ്റി ഗോബി മഞ്ചൂരിയൻ

റെസ്റ്ററന്റിൽ കിട്ടുന്ന ഗോപി മഞ്ചൂരി ഉണ്ടാക്കുന്ന രീതിയാണ് പറയുന്നത്. ഇതിനായി ആദ്യം തന്നെ കോളിഫ്ലവർ ഒന്ന് നന്നായി കഴുകി വേവിച്ചു എടുക്കണം.

അതിനു ശേഷം ഇതിലേക്ക് ഇഞ്ചി പച്ചമുളക് കുരുമുളക് പൊടി ഉപ്പു അതു പോലെ കോൺഫ്ലവർ തുടങ്ങിയവ ചേർത്ത് മിക്സ് ചെയ്തു കൊടുക്കാം. അതിനു ശേഷം നമുക്ക് വേറെ ബൗളിൽ മൈദ കോൺഫ്ലവർ ഓയിൽ വെള്ളം എന്നിവ ചേർത്ത് ഒന്ന് മിക്സ് ചെയ്യാം. അതിനുശേഷം നമുക്ക് ഈ ഒരു കോളിഫ്ലവർ ഈ പേസ്റ്റിൽ മുക്കി എണ്ണയിൽ ഇട്ട് വറുത്തെടുക്കാം. അതിനുശേഷം നമുക്ക് ഒരു സോസ് തയ്യാറാക്കാം. സോയാ സോസ് തക്കാളി സോസ് കോൺഫ്ളോർ എന്നിവ ചേർത്ത് വെള്ളം ചേർത്ത് കലക്കി വെക്കാം. ചൂടായ പാനിലേക്ക് എണ്ണയൊഴിച്ച് കൊണ്ട് സവാളയും ക്യാപ്സിക്കവും ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് ഈയൊരു സോയാസോസ് മിശ്രിതം ഒഴിച്ച് കൊടുക്കാം. അതൊന്നു കുറുകിവരുമ്പോൾ ആവശ്യമെങ്കിൽ ഫുഡ് കളർ ചേർത്ത് കൊടുക്കാം. അതിലേക്ക് വറുത്തു വച്ച കോളിഫ്ലവർ ചേർത്ത് കൊടുത്തു കഴിഞ്ഞാൽ ഗോബി മഞ്ചൂരിയൻ ആകുന്നതാണ്.

Thanath Ruchi

Similar Posts