വീട്ടിൽ തേങ്ങ ഉണ്ടെങ്കിൽ വിരുന്നുക്കാർ വരുമ്പോൾ ഇങ്ങനെ ഒരു ഡ്രിങ്ക് ഉണ്ടാക്കി നോക്കൂ ഇഷ്ടമാകും
വീട്ടിൽ തേങ്ങ ഉണ്ടെങ്കിൽ വിരുന്നുക്കാർ വരുമ്പോൾ ഇങ്ങനെ ഒരു ഡ്രിങ്ക് ഉണ്ടാക്കി നോക്കൂ തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകും. വീട്ടിൽ ആരെങ്കിലും വരുമ്പോൾ വെറൈറ്റി ആയിട്ടുള്ള ഒരു ഡ്രിങ്ക് കൊടുക്കാൻ നിങ്ങള്ക്ക് താല്പര്യം ഉണ്ടോ?
എങ്കിൽ ഇതാ ഒരു കിടു ഐറ്റം. പെട്ടെന്നു തന്നെ ഇത് തയ്യറാക്കാം. ഇതിനായി നാരങ്ങാ ആണ് എടുക്കുന്നത്. നാരങ്ങാ കുരു എല്ലാം കളഞ്ഞു 4 ആയി മുറിച്ചു എടുക്കാം. പിന്നെ ചേർക്കുന്നത് ഇഞ്ചി ആണ്. ചെറിയ കഷ്ണം ഇഞ്ചി ചേർത്താൽ മതിയാകും. ഇഞ്ചിയുടെ സ്വാദു ഇഷ്ടമില്ലാത്തവർക്ക് ഈ ഒരു ചേരുവ ഒഴിവാക്കാം. അതിനു ശേഷം നമുക്ക് തേങ്ങാ കൊത്തു ആണ് എടുക്കേണ്ടത്. ഇതും കുറച്ചു എടുത്തു വയ്ക്കുക. പിന്നെ പഞ്ചസാര ആണ് എടുക്കേണ്ടത്. ആദ്യമേ തന്നെ തേങ്ങാ കൊത്തും ഇഞ്ചിയും വെള്ളം ഒഴിച്ച് അരച്ച് എടുക്കാം. ശേഷം പഞ്ചസാര ചേർത്ത് അരച്ചു എടുക്കാം. അവസാനം നാരങ്ങാ കൂടി ചേർത്ത് എല്ലാം കൂടി അരച്ചു എടുക്കാം. കിടിലൻ ടേസ്റ്റി ഡ്രിങ്ക് റെഡി.
