ഇങ്ങനെ ഒരു കിടു ദോശ നിങ്ങൾ കഴിച്ചിട്ടുണ്ടോ?തക്കാളി ദോശ സിമ്പിൾ ആയിട്ടു ഉണ്ടാക്കാം സൂപ്പർ ദോശ

ഇങ്ങനെ ഒരു കിടു ദോശ നിങ്ങൾ കഴിച്ചിട്ടുണ്ടോ?തക്കാളി ദോശ സിമ്പിൾ ആയിട്ടു ഉണ്ടാക്കാം സൂപ്പർ ദോശ. ഇങ്ങനെ ഒരു ദോശ ട്രൈ ചെയ്തവർ ഉണ്ട്നെകിൽ ഒന്ന് ട്രൈ ചെയ്തു നോക്കാം.

ഇതിനായി നമുക്ക് ആദ്യം പാൻ ചൂടാക്കാം. ഇതിലേക്ക് വെളിച്ചെണ്ണ കൊടുക്കുക. ശേഷം ഇതിലേക്ക് നമുക്ക് നല്ല ജീരകം ചേർത്ത് കൊടുക്കാം. ശേഷം വറ്റൽ മുളക് ചേർത്ത് കൊടുക്കാം. പിന്നെ നല്ല പഴുത്ത തക്കാളി ചേർത്ത് കൊടുക്കാം. ഇത് എല്ലാം ഒന്ന് വഴറ്റാം. ഇനി ചേർക്കുന്നത് ഇഞ്ചി ആണ്. അതിനു ശേഷം വീണ്ടും നന്നായി മിക്സ് ചെയ്തു കൊടുക്കാം.അതിനു ശേഷം കറിവേപ്പിലയും കായം പൊടിയും ചേർത്ത് കൊടുക്കാം. ഇത് എല്ലാം നന്നായി മിക്സ് ചെയ്തു തക്കാളി ഒന്ന് വെന്തു കിട്ടട്ടെ. ഒന്ന് തണുത്തതിനു ശേഷം നമുക്ക് മിക്സിയിൽ നല്ല പോലെ അരച്ച് എടുക്കാം. പിന്നെ ഇതിലേക്ക് റവയും അരിപ്പൊടിയും കുരുമുളക് പൊടിയും മല്ലിയിലയും വെള്ളവും ചേർത്ത് കൊടുത്തു നല്ല പോലെ മിക്സ് ചെയ്തു കൊടുക്കാം. ശേഷം പാനിൽ ദോശ ആയി പരത്തി ചുട്ടെടുക്കാം.

Thanath Ruchi

Similar Posts