സിമ്പിൾ ടേസ്റ്റി ചിക്കൻ വറുത്തത് ഉണ്ടാക്കാം വളരെ കുറച്ചു ചേരുവകൾ കൊണ്ട് രുചികരമായ ചിക്കൻ ഫ്രൈ
വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ചിക്കൻ പൊരിച്ചത് ആണ് കാണിക്കുന്നത്. ഇതിനായി നമുക്ക് ആദ്യം തന്നെ ചിക്കൻ ഒരു 400 ഗ്രാം ആണ് എടുത്തിരിക്കുന്നത്.
സവാള ചെറുതായി അരിഞ്ഞത് രണ്ട് ടേബിൾസ്പൂൺ ചേർത്തുകൊടുക്കാം. അതിനു ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം. അതിനുശേഷം കാശ്മീരി മുളകുപൊടി അര ടീസ്പൂൺ ചേർത്തുകൊടുക്കാം. കുരുമുളകുപൊടിയും ചേർത്ത് കൊടുക്കാം. അതിനുശേഷം സോയാസോസ് ആണ് ഇതിലേക്ക് ചേർക്കുന്നത്. ചേർക്കുമ്പോൾ ഒരു പ്രത്യേക രുചി നമ്മൾ ചിക്കൻ വറുക്കുന്നത് ലഭിക്കുന്നതാണ്. ശേഷം ഉപ്പും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യേണ്ടതാണ്. അതിനുശേഷം റെഡ് കളർ ചേർക്കണമെങ്കിൽ ചേർത്ത് കൊടുക്കാം.ഇതെല്ലാം നന്നായി ചേർത്തു കൊടുത്തു കുറച്ചുനേരം അടച്ചു വെച്ച് റസ്റ്റ് ചെയ്യാൻ വയ്ക്കാം. ഫ്രീസറിൽ വയ്‌ക്കേണ്ട ഫ്രിഡ്ജിൽ വച്ചാൽ മതിയാകും. അതിനുശേഷം കോൺഫ്ലോർ ചേർത്ത് കൊടുക്കാം. കോൺഫ്ലോർ ഇല്ലെങ്കിൽ അരിപ്പൊടി ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം ഇത് നമുക്ക് എണ്ണയിൽ വറുത്തെടുക്കാം. നന്നായി വെന്തു വരുമ്പോൾ നമുക്ക് വറുത്തുകോരി മാറ്റി വെക്കാവുന്നതാണ്.
