വളരെ ടേസ്റ്റിയായ മസാല മക്രോണി ഇങ്ങനെ തയ്യാറാക്കി നോക്കൂ അത്രയും രുചികരം തന്നെ മിസ്സ് ആക്കരുതേ

വളരെ ടേസ്റ്റിയായ മസാല മക്രോണി ഇങ്ങനെ തയ്യാറാക്കി നോക്കൂ അത്രയും രുചികരം തന്നെ മിസ്സ് ആക്കരുതേ. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള മസാല മക്രോണി തയ്യാറാക്കുന്ന രീതി നോക്കാം.

ഇതിനായി ആദ്യം തന്നെ നമുക്ക് മക്രോണി വേവിക്കാൻ വയ്ക്കാം. വെള്ളം തിളച്ചു വരുമ്പോൾ ഇത് ചേർക്കാവുന്നതാണ്. അതിനു ശേഷം ചൂടായ പാനിലേക്ക് എണ്ണയൊഴിച്ച് വെളുത്തുള്ളി സവാള തുടങ്ങിയവ ഒന്ന് വഴറ്റി കൊടുക്കാം. അതിനു ശേഷം നമുക്ക് കാബേജ് ഗ്രീൻപീസ് തുടങ്ങിയവ ചേർത്തു കൊടുത്തു നല്ലപോലെ ഒന്നിളക്കി കൊടുക്കാം. പിന്നെ ചേർക്കുന്നത് തക്കാളി ആണ്. അതിനു ശേഷം പൊടികൾ ചേർത്ത് കൊടുക്കാം. കുരുമുളകുപൊടി ഉലുവപ്പൊടി മഞ്ഞൾപ്പൊടി ഗരം മസാല അതുപോലെ തക്കാളി സോസ് ഉപ്പ് തുടങ്ങിയവ എല്ലാം ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കണം. ഇതിലേക്ക് അൽപം വെള്ളം കൂടി ചേർത്ത് കൊടുക്കാം. അതിനുശേഷം വേവിച്ചു വെച്ച മക്രോണി എടുത്തു ഇതിലേക്ക് ചേർക്കുക. അതു കൂടാതെ പുഴുങ്ങിയ മുട്ട ഉണ്ടെങ്കിൽ അതു കൂടെ ഒന്ന് ചെറിയ കഷണങ്ങളായി നുറുക്കി ചേർത്ത് കൊടുക്കാവുന്നതാണ്. അവസാനം മല്ലിയില കൂടി ആവശ്യമെങ്കിൽ ചേർത്തു കൊടുക്കാം.

Thanath Ruchi

Similar Posts