മുട്ട കുരുമുളകിട്ട്‌ വരട്ടിയത് ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ ഉറപ്പായും ഇഷ്ടപെടും ടേസ്റ്റി കറി

മുട്ട കുരുമുളകിട്ട്‌ വരട്ടിയത് ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ ഉറപ്പായും ഇഷ്ടപെടും ടേസ്റ്റി കറി. മുട്ട പുഴുങ്ങിയത് ഉപയോഗിച്ചത് ആണ് ഇത് ഉണ്ടാക്കുന്നത്.

അതിനായി ആദ്യം തന്നെ നമുക്ക് മുട്ട പുഴുങ്ങി എടുക്കാം. അത് രണ്ടായി മുറിച്ചു വയ്ക്കാം. ശേഷം തക്കാളി അരച്ചു വയ്ക്കാം. അതിനു ശേഷം മിക്സിയുടെ ജാറിലേക്ക് പെരുംജീരകം തക്കോലം ഇട്ടു നന്നായി അരച്ചു എടുക്കണം. അതിനു ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് നന്നായി അരച്ചു എടുക്കണം. ഇത് മാറ്റി വയ്ക്കാം. ചൂടായ പാനിലേക്ക് എണ്ണ ഒഴിച്ച് അതിലേക്ക് മഞ്ഞ പൊടി മുളക് പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്തു മട്ട് ചേർത്ത് കൊടുക്കാം. ശേഷം മാറ്റി വയ്ക്കാം. പിന്നെ സവാളയും കറിവേപ്പിലയും ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം. ശേഷം അരച്ചു വച്ച മിശ്രിതം ചേർത്ത് കൊടുക്കാം. കൂടെ തക്കാളി അരച്ചതും ചേർക്കാം. പിന്നെ മുളക് പൊടി, മഞ്ഞ പൊടി, കുരുമുളക് പൊടി ചേർക്കാം. വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോൾ മുട്ട ചേർത്ത് കൊടുക്കാം.

Thanath Ruchi

Similar Posts