ചായകട വെട്ടു കേക്ക് കഴിക്കാൻ കൊതി തോന്നുന്നുണ്ടോ?ഇനി പുറത്തു നിന്ന് വാങ്ങേണ്ട വീട്ടിൽ ഉണ്ടാക്കാം
ചായകട വെട്ടു കേക്ക് കഴിക്കാൻ കൊതി തോന്നുന്നുണ്ടോ?ഇനി പുറത്തു നിന്ന് വാങ്ങേണ്ട വീട്ടിൽ ഉണ്ടാക്കാം. വെട്ടു കേക്ക് നൊസ്റ്റാൾജിയ ഉയർത്തുന്ന ഒന്നാണ്.
ഇത് നമുക്ക് വളരെ എളുപ്പം ഉണ്ടാക്കാവുന്നതേ ഉള്ളു. ഇതിനായി ആദ്യം തന്നെ മൈദാ എടുക്കുക. അതിനു ശേഷം നമുക്ക് അതിലേക്ക് ഉപ്പു ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് റവ ആണ്. കൂടാതെ ഇത് പൊങ്ങി വരുവാൻ ആയി അൽപ്പം ബേക്കിംഗ് സോഡയും ചേർത്ത് കൊടുക്കാം. ഇത് എല്ലാം കൂടി നല്ല പോലെ മിക്സ് ചെയത് 4 മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കാം. അതിനു ശേഷം മിക്സിയുടെ ജാറിലേക്ക് മുട്ടയും പഞ്ചസാരയും വാനില എസ്സെന്സും ഏലയ്ക്ക പൊടിയും ചേർത്ത് കൊടുക്കാം. ഇത് എല്ലാം നല്ല പോലെ അരച്ചു എടുക്കുക. ഈ ചേരുവ മൈദാ പൊടിയിലേക്ക് മിക്സ് ചെയ്തു കുഴച്ചു എടുക്കുക. ശേഷം വേണ്ട ഷേപ്പിൽ എടുക്കാം. എണ്ണ ചൂടായി വരുമ്പോൾ അതിലേക്കു ഇട്ടു കൊടുത്താൽ ചായ കട വെട്ടു കേക്ക് വീട്ടിൽ റെഡി.
