സ്വാദിഷ്ടമായ മീൻ കറി തയ്യാറാക്കാൻ വേണം സ്വാദിഷ്ടമായ ഫിഷ് കറി മസാല ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

ഫിഷ് മസാല പൊടി വീട്ടിൽ തന്നെ തയ്യാറാക്കിയാലോ?നമുക്ക് എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു വിഭവമാണ് മീൻ. ഇത് നമുക്ക് പല രീതിയിൽ ഉണ്ടാക്കാം. നല്ല ഒരു മസാല ആണ് ഏതൊരു കറിക്കും കൂടുതൽ സ്വാദ് നൽകുന്നത്.

ഏതു മീൻ വേണമെങ്കിലും നിങ്ങള്ക്ക് ഈ ഒരു മസാല ഉപയോഗിച്ച് ഉണ്ടാക്കാൻ കഴിയുന്നതാണ്. ഇതിനായി ആദ്യം തന്നെ നമുക്ക് വറ്റൽമുളക് എടുക്കാം. വറ്റൽമുളക് വറുത്തു എടുക്കാം. അതിനു ശേഷം നമുക്ക് മുഴുവൻ മല്ലി ആണ് എടുക്കേണ്ടത്. ഇതും വറുത്തു വയ്ക്കാം. ഇതിനു ശേഷം ഉലുവ ആണ് വറുക്കേണ്ടത്. പിന്നെ നല്ല ജീരകം വറുത്തു എടുക്കാം. അതിനു ശേഷം കറിവേപ്പിലയും കാടുകയും വറുത്തു എടുക്കാം. പിന്നെ പൊടികൾ ആണ് ചേർക്കേണ്ടത്. കശ്‍മീരി മുളക് പൊടിയും മഞ്ഞ പൊടിയും കൂടി ചേർത്ത് കൊടുത്തു വറുക്കാം. ഇത് എല്ലാം തണുത്തതിനു ശേഷം മിക്സിയുടെ ജാറിൽ ഇട്ടു കൊടുത്തു നല്ല പോലെ അരച്ച് എടുക്കാം. ഒരു കുപ്പിയിലോ കവറിലോ ആയി സൂക്ഷിച്ചു വയ്ക്കാം.

Thanath Ruchi

Similar Posts