ഒരൊറ്റ തവണ കട്ടൻ ചായ ഇതു പോലെ തയ്യാറാക്കി നോക്കൂ ഉഷാറാക്കാൻ ഇത് മാത്രം മതി ട്രൈ ചെയ്യാം

കട്ടൻ ചായ നമുക്കെല്ലാവർക്കും കുടിക്കാൻ ഇഷ്ടപ്പെടുന്ന ഒരു പാനീയം ആണ്. നമ്മൾ കട്ടൻചായ ഉണ്ടാക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി ആണ് ഇന്ന് തയ്യാറാക്കുന്നത്.

വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് എങ്ങനെ കട്ടൻചായ മനോഹരമാക്കാം എന്ന് നോക്കാം. കട്ടൻചായ ഇന്ന് തയ്യാറാക്കുന്നത് നാലു കപ്പ് വെള്ളത്തിൽ ആണ്. നിങ്ങളുടെ അംഗങ്ങളുടെ എണ്ണമനുസരിച്ച് മാറ്റം വരുത്താം. ഇതിലേക്ക് ഇഞ്ചി ആണ് ചേർത്തു കൊടുക്കുന്നത്. അതിനുശേഷം മുഴുവൻ കുരുമുളക് ചേർത്തു കൊടുക്കാം. ഒരിക്കലും പൊടി ചേർക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മുഴുവൻ കുരുമുളക് ആണ് ഇതിലേക്ക് ചേർക്കേണ്ടത്. പിന്നെ ചേർക്കേണ്ടത് പട്ടയാണ്.
വെള്ളത്തിൽ ഇത് ചേർത്തതിനു ശേഷം നല്ലപോലെ തിളപ്പിക്കുക. ഇതിൻറെ ഫ്ലവേഴ്സ് എല്ലാം ഇറങ്ങാൻ വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നത്. അതിനുശേഷം നമുക്ക് ചായപ്പൊടി ഇട്ടുകൊടുക്കാം. ചായപ്പൊടി ഇട്ടു കൊടുത്തതിനു ശേഷം ഇതൊന്നു അലിഞ്ഞു ചേരുമ്പോൾ നമുക്ക് തീ ആക്കാവുന്നതാണ്. ഒരുപാട് നേരം തിളപ്പിച്ചാൽ അതിന് ഒരു ചവർപ്പ് അനുഭവപ്പെടുന്നതാണ്. തീ ഓഫാക്കിയ ശേഷം നമുക്ക് പഞ്ചസാര കൊടുത്ത മിക്സ് ചെയ്ത് എടുക്കാം. ശേഷം അരിപ്പയിൽ വച്ച് ഒരു കട്ടൻ ചായ അരിച്ചു ഗ്ലാസ്സിൽ ഒഴിച്ചു കുടിക്കാവുന്നതാണ്.

Thanath Ruchi

Similar Posts