ഗ്രീൻ ചില്ലി സോസ് ഇനി പുറത്തു നിന്നും വാങ്ങേണ്ട ആവശ്യമില്ല എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം
ഗ്രീൻ ചില്ലി സോസ് ഇനി പുറത്തു നിന്നും വാങ്ങേണ്ട ആവശ്യമില്ല എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം. സോസുകളിൽ നമ്മൾ എപ്പോഴും കാണുന്ന ഒന്നാണ് ഗ്രീൻ ചില്ലി സോസ്.
നമ്മൾ പലപ്പോഴും ഈയൊരു സോസ് പുറത്തു നിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്നതാണ്. പച്ചമുളക് ആണ് ഗ്രീൻ ചില്ലി സോസ് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. ഇതിനായി കുറച്ചധികം പച്ചമുളക് എടുക്കുക. അത് വെള്ളത്തിൽ ഒന്ന് മുക്കി വയ്ക്കാം. കുറച്ചു നേരം വച്ചതിനു ശേഷം അതിന്റ് ഞെട്ടി മാറ്റാം. അതിനു ശേഷം ഒരു പാനിലേക്ക് വെള്ളം ഒഴിച്ച് ഇട്ടു കൊടുക്കാവുന്നതാണ്. ഇതിൻറെ കൂടെ തന്നെ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു കൊടുക്കുക. പച്ചമുളകു കളർ മാറുമ്പോൾ തണുത്തതിനു ശേഷം മിക്സിയിൽ ഇട്ടു നല്ല പോലെ അരച്ചെടുക്കുക. അതിനുശേഷം ഒരു അരിപ്പ വച്ച് അരിച്ചു എടുക്കാവുന്നതാണ്. ശേഷം ഒരു പാനിലേക്ക് വീണ്ടും ഇത് ഒഴിച്ച് ഉപ്പും വിനാഗിരിയും ചേർത്ത് നല്ല പോലെ തിളപ്പിക്കാം. നല്ല തിള വരുമ്പോൾ ആവശ്യമെങ്കിൽ പഞ്ചസാരയും പട്ടയം ചേർത്തു കൊടുക്കാം. ഇതൊന്നു കുറുകിവരുമ്പോൾ ഗ്രീൻ ചില്ലി സോസ് റെഡി ആകുന്നതാണ്.
