നാവിൽ കപ്പലോടും നമ്മുടെ സ്വന്തം പുളിമുട്ടായി കഴിക്കണോ?എങ്കിൽ ഇപ്പോൾ തന്നെ വീട്ടിൽ ഉണ്ടാക്കാം
നാവിൽ കപ്പലോടും നമ്മുടെ സ്വന്തം പുളിമുട്ടായി കഴിക്കണോ?എങ്കിൽ ഇപ്പോൾ തന്നെ വീട്ടിൽ ഉണ്ടാക്കാം. വളരെ അധികം നൊസ്റ്റാൾജിയ വരുന്ന ഒരു വിഭവമാണ് പുളിമിട്ടായി.
ഇത്തരം സാധനങ്ങൾ ഇന്ന് കാണുന്നത് തന്നെ വളരെ ചുരുക്കമാണ്. ഇത് കഴിക്കാൻ കൊതി തോന്നുന്നുണ്ടോ?എങ്കിൽ വിഷമിക്കേണ്ട. വളരെ എളുപ്പത്തിൽ ഇത് കുറഞ്ഞ ചേരുവ വച്ച് വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇതിനായി ആദ്യം തന്നെ വാളൻ പുളി എടുക്കുക. ഇതിലേക്ക് വെള്ളം ഒഴിച്ച് കൊടുത്തു കുറച്ചു നേരം വയ്ക്കക്ക്. ശേഷം ഇതിന്റെ കുരുവും നാരും തോടും എല്ലാം എടുത്തു മാറ്റാം. അതിനു ശേഷം നമുക്ക് ഒരു പാനിൽ എണ്ണ ഒഴിക്കാം. ഇതിലേക്ക് ശർക്കര ചേർത്ത് കൊടുക്കുക. അതിനു ശേഷം ഈ പുളി ചേർത്ത് കൊടുക്കുക. ഇത് എല്ലാം കൂടി മിക്സ് ആയി വരട്ടെ. കുറുകി വരുമ്പോൾ ഇതിലേക്ക് ഉപ്പും മുളക് പൊടിയും ചേർക്കാം. ശേഷം ഇത് മാറ്റി വയ്ക്കാം. പിന്നെ പഞ്ചസാര കൂടി ചേർത്ത് ഈ പുളിയിലേക്ക് മിക്സ് ചെയ്യാം.
